UPDATES

ട്രെന്‍ഡിങ്ങ്

മികവില്‍ കേരള പോലീസ് രണ്ടാം സ്ഥാനത്ത്; രാജ്യത്ത് ടെലഫോണ്‍ പോലുമില്ലാത്ത 24 പോലീസ് സ്‌റ്റേഷനുകള്‍

പോലീസ് സ്‌റ്റേഷനുകള്‍ക്ക് സ്വന്തം സ്ഥലമുള്ള കാര്യത്തിലും കേരളത്തേക്കാള്‍ മറ്റ് സംസ്ഥാനങ്ങള്‍ ഭേദം

ഡല്‍ഹി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേന കേരളത്തിലേതാണെന്ന് പഠന റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യം, ആള്‍ബലം, ബജറ്റ് വിഹിതം എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മൊത്തം മികവില്‍ ഡല്‍ഹിയും കേരളവുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തുണ്ട്.

ആള്‍ബലത്തിന്റെ കാര്യത്തില്‍ ഡല്‍ഹിയും കേരളവും സമാസമം നില്‍ക്കുമ്പോള്‍ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ ഡല്‍ഹി ഒരുപടി മുന്നിലാണ്. 1.03 ആണ് ഡല്‍ഹിയുടെ ഇന്‍ഡക്‌സ് പോയിന്റ്. കേരളത്തിന്റേത് 0.89ഉം. അതേസമയം ബജറ്റ് വിഹിതത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍ നില്‍ക്കുന്നത്. ലോക്‌നീതി സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റീസ് ആന്‍ഡ് കോമണ്‍ കോസ് തയ്യാറാക്കിയ രാജ്യത്തെ പോലീസിംഗ് റിപ്പോര്‍ട്ടിലാണ് നിരീക്ഷണം.

2016 വരെയുള്ള കണക്കനുസരിച്ച് ടെലിഫോണോ വയര്‍ലെസ് ഫോണോ പോലുമില്ലാത്തെ 24 പോലീസ് സ്‌റ്റേഷനുകളാണ് രാജ്യത്തുള്ളത്. ഝാര്‍ഖണ്ഡ്, നാഗാലാന്‍ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ഈ 24 സ്‌റ്റേഷനുകള്‍. ഇത്തരം സൗകര്യങ്ങളില്‍ മുന്നിലുള്ള കേരളത്തില്‍ ഒരു പോലീസ് സ്‌റ്റേഷനില്‍ ശരാശരി ആറ് കംപ്യൂട്ടറെങ്കിലുമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. പല സ്റ്റേഷനുകളിലും ഇത് പത്ത് വരെയാണ്. വാഹനമില്ലാത്ത പോലീസ് സ്‌റ്റേഷനുകളും രാജ്യത്തുണ്ട്. ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, തെലങ്കാന എന്നിവിടങ്ങളിലാണ് ഇവ. ഇക്കാര്യത്തിലും കേരളം ഏറെ മുന്നിലാണ്.

എന്നാല്‍ ഹെവി ഡ്യൂട്ടി വാഹനങ്ങളുടെ കാര്യത്തില്‍ കേരളത്തിന്റെ സ്ഥിതി പരുങ്ങലിലാണ്. പോലീസ് സ്‌റ്റേഷനുകള്‍ക്ക് സ്വന്തം സ്ഥലമുള്ള കാര്യത്തിലും മറ്റ് സംസ്ഥാനങ്ങളാണ് ഭേദം. കേരളത്തില്‍ സ്വന്തം സ്ഥലത്ത് സ്‌റ്റേഷനും പരിസരവും ഉള്ളതിന്റെ ഇരട്ടിയാണ് ഒട്ടുമിക്കയിടത്തും.

also read:സിസ്റ്റര്‍ ലൂസിക്കുവേണ്ടി ശബ്ദിക്കുന്നവര്‍ തീവ്രവാദികള്‍, ഫാ. വട്ടോളിയെ പുറത്താക്കുമെന്ന് വീണ്ടും ഭീഷണി, മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ ക്രൈസ്തവര്‍ക്കെതിരെ സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നെന്നും സീറോ മലബാര്‍സഭ സിനഡ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍