UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എങ്ങനെ തല പൊട്ടാതെ ലാത്തി ചാര്‍ജ്ജ് നടത്താം? കേരളാ പോലീസിന് പ്രത്യേക പരിശീലനം

പ്രതിഷേധക്കാരുടെ രീതിക്കനുസരിച്ച് പ്രതിരോധിക്കുകയെന്ന തന്ത്രമാണ് പോലീസ് ആവിഷ്‌കരിക്കുന്നത്

എവിടെയെങ്കിലും ലാത്തിച്ചാര്‍ജ്ജ് നടന്നുവെന്ന് കേട്ടാല്‍ ഒരു കാര്യം ഉറപ്പാണ് ആരുടെയെങ്കിലുമൊക്കെ തലയും പൊട്ടിയിട്ടുണ്ട്. സമരാനുകാലികള്‍ അക്രമസാക്തരാകുകയോ തള്ളിക്കയറാന്‍ ശ്രമിക്കുകയോ ചെയ്യുമ്പോള്‍ അവരെ ലാത്തികൊണ്ട് തല്ലി ഓടിക്കുന്നതാണ് പോലീസിന്റെ നാളിതുവരെയുള്ള രീതി. ഈ രീതി ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ നമ്മുടെ പോലീസ് അനുവര്‍ത്തിക്കുന്ന രീതിയാണ് ഇത്.

എന്നാല്‍ ലാത്തിച്ചാര്‍ജ്ജ് രീതികള്‍ക്ക് മാറ്റം വരുത്താനൊരുങ്ങുകയാണ് കേരളാ പോലീസ്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന രീതിയിലും കാലാനുസൃതമായ മാറ്റം വരുത്താനാണ് നീക്കം. പ്രതിഷേധക്കാരുടെ തലപൊട്ടാതെ എങ്ങനെ ലാത്തിച്ചാര്‍ജ്ജ് നടത്താമെന്നുള്ള പരിശീലനമാണ് പോലീസുകാര്‍ക്ക് നല്‍കുന്നത്.

പ്രതിഷേധക്കാരുടെ രീതിക്കനുസരിച്ച് പ്രതിരോധിക്കുകയെന്ന തന്ത്രമാണ് പോലീസ് ആവിഷ്‌കരിക്കുന്നത്. സമരങ്ങളില്‍ അക്രമം കാണിക്കുന്നവരുടെ കയ്യിലും കാലിലും മാത്രമേ ഇനി പോലീസ് തല്ലുകയുള്ളൂ. വലിയ ആള്‍ക്കൂട്ടത്തെ നേരിടാനും പോലീസിനെ ആക്രമിക്കുന്നവരെ നേരിടാനും പുതിയ വഴികള്‍ സ്വീകരിക്കും. ഡിജിപി ലോക്‌നാഥ് ബഹ്രയുടെ നിര്‍ദ്ദേശപ്രകാരം അഡ്മിനിസ്‌ട്രേഷന്‍ ഡിഐജി കെ സേതുരാമന്റെ നേതൃത്വത്തിലാണ് പോലീസുകാര്‍ക്ക് പരിശീലനം നല്‍കുന്നത്.

വിഐപി സുരക്ഷ ഒരുക്കുന്ന രീതികള്‍ക്കും മാറ്റം വരുത്തും. പോലീസ് സേനയിലെ അമ്പതിനായിരം പോലീസുകാര്‍ക്കും പുതിയ രീതി പഠിപ്പിക്കാനാണ് തീരുമാനം. ഇതിനായി പ്രത്യേക പരിശീലന വിഭാഗത്തെ നിയോഗിച്ചു. നൂറ് ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

read more: മരം മുറിക്കാന്‍ കെഎസ്ഇബി; ശാന്തിവനത്തിന് സംരക്ഷണ വലയമൊരുങ്ങുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍