UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സബ്കളക്ടറെ അപമാനിച്ച എസ് രാജേന്ദ്രനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

പഞ്ചായത്തിന്റെ നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ്കളക്ടറെ പൊതുജനമധ്യത്തില്‍ വച്ചാണ് എംഎല്‍എ അപമാനിച്ചത്

ദേവികുളം സബ്കളക്ടര്‍ ഡോ. രേണു രാജിനെ അപമാനിച്ച് സംസാരിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ കേരള വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിന് രേണു രാജ് സ്റ്റോപ്പ് മെമ്മോ കൊടുത്തതാണ് എംഎല്‍എ പ്രകോപിപ്പിച്ചത്.

‘ചുമ്മ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും. അവള്‍ വന്നവര്‍ക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ്, ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള്‍ ഇതെല്ലാം വായിച്ച് പഠിക്കേണ്ടെ’ എന്നാണ് എസ് രാജേന്ദ്രന്‍ കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചത് വലിയ വിവാദമായിരുന്നു.

പഞ്ചായത്തിന്റെ ഭൂമിയില്‍ നിര്‍മ്മാണം നടത്തുന്നതിന് റവന്യൂ വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും ദേവികുളം എംഎല്‍എയായ രാജേന്ദ്രന്‍ പറഞ്ഞിരുന്നു. പഞ്ചായത്തിന്റെ നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ്കളക്ടറെ പൊതുജനമധ്യത്തില്‍ വച്ചാണ് എംഎല്‍എ അപമാനിച്ചത്. രേണു രാജിനെതിരെ പരാമര്‍ശത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷെ സര്‍ക്കാരിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഒസി വേണമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് രാജേന്ദ്രന്‍. ഇതിനിടെയാണ് വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Me:Add me on Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍