UPDATES

ട്രെന്‍ഡിങ്ങ്

കെവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു

ഇതിനിടെ കെവിന്റെ കൊലപാതകത്തില്‍ ജാതി ഒരു ഘടകമല്ലെന്നും സാമ്പത്തിക സ്ഥിതിയാണെന്നുമുള്ള മൊഴികളും പുറത്തു വരുന്നുണ്ട്

ദുരഭിമാന കൊലയ്ക്കിരയായി മരിച്ച കോട്ടയം നട്ടാശേരി സ്വദേശി കെവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. ഹൃദയഭേദകമായ രംഗങ്ങളാണ് അവിടെ അരങ്ങേറിയത്. കെവിന്റെ മരണം അംഗീകരിക്കാനാകാത്ത അവസ്ഥയിലാണ് നീനുവും കെവിന്റെ മാതാപിതാക്കളും. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും

മെയ് 24ന് കെവിന്‍ രജിസ്റ്റര്‍ വിവാഹം കഴിച്ച നീനുവിന്റെ ബന്ധുക്കളാണ് ഞായറാഴ്ച രാവിലെ കെവിനെ തട്ടിക്കൊണ്ട് പോയ ശേഷം കൊലപ്പെടുത്തിയത്. മാന്നാനത്തുള്ള ബന്ധു വീട്ടില്‍ നിന്നാണ് കെവിനെ തട്ടിക്കൊണ്ട് പോയത്. ഇന്നലെ രാവിലെ തെന്മലയ്ക്ക് സമീപത്തുനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. നീനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബന്ധുക്കള്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. നീനുവിന്റെ പിതാവ് ചാക്കോയെയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് അന്വേഷണ ചുമതലയുള്ള ഐജി ഐജി വിജയ് സാഖറെ അറിയിച്ചു. കേസില്‍ ഇതുവരെ 14 പ്രതികളാണുള്ളത്. ഇതില്‍ മൂന്ന് പേര്‍ മാത്രമാണ് പിടിയിലായിട്ടുള്ളത്.

അതേസമയം നീനുവിന്റെയും കെവിന്റെ പിതാവ് ജോസഫിന്റെയും പരാതി ലഭിച്ചയുടന്‍ പോലീസ് നടപടി സ്വീകരിക്കാതിരുന്നതിനാലാണ് കെവിന്റെ ജീവന്‍ രക്ഷിക്കാനാകാത്തതെന്ന ആരോപണം ശക്തമാണ്. ഇതിനിടെ കെവിന്റെ മരണത്തിന് കാരണം ജാതിയല്ലെന്നും സാമ്പത്തിക സ്ഥിതിയാണെന്നുമുള്ള മൊഴികളും പുറത്തു വരുന്നുണ്ട്. നീനുവിന്റെ ഉമ്മ രഹ്ന നീനുവിനോട് സംസാരിച്ചതിനെക്കുറിച്ച് പുറത്തു വന്ന വെളിപ്പെടുത്തലില്‍ നിന്നാണ് ഇത്തരമൊരു സൂചന ലഭിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍