UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെവിന്‍ മുങ്ങിമരിച്ചതാകാമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രാഥമിക നിഗമനം

സ്വാഭാവികമായി വെള്ളംകുടിച്ചതാണോ അതോ ആരെങ്കിലും ബലമായി മുക്കിപ്പിടിച്ചതാണോ എന്നറിയാന്‍ ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവ് അറിയണം

കോട്ടയം മാന്നാനത്ത് ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന്‍ പി ജോസഫിന്റേത് മുങ്ങി മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രാഥമിക നിഗമനം. കെവിന്റെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെങ്കിലും അവയൊന്നും മരണ കാരണമായിട്ടില്ല. അക്രമികള്‍ മര്‍ദ്ദിച്ച് വെള്ളത്തില്‍ തള്ളിയതോ അല്ലെങ്കില്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ വെള്ളത്തില്‍ വീണതോ ആകാമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അതേസമയം ആന്തരിക പരിശോധന ഫലങ്ങള്‍ ലഭ്യമായാല്‍ മാത്രമാണ് അന്തിമ റിപ്പോര്‍ട്ട് ലഭ്യമാാകൂ. രണ്ട്, മൂന്ന് ദിവസത്തിനകം ഈ റിപ്പോര്‍ട്ട് ലഭ്യമാകൂ. അതേസമയം സ്വാഭാവികമായി വെള്ളംകുടിച്ചതാണോ അതോ ആരെങ്കിലും ബലമായി മുക്കിപ്പിടിച്ചതാണോ എന്നറിയാന്‍ ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവ് അറിയണം. അതിന് ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു.

ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് കെവിന്റെ മൃതദേഹം തെന്മല ചാലിയക്കരയില്‍ റബ്ബര്‍ തോട്ടത്തിനടുത്തുള്ള തോട്ടില്‍ നിന്നും കണ്ടെത്തിയത്. തല വെള്ളത്തില്‍ പൊങ്ങി കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്ന മൃതദേഹത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. കണ്ണിന്റെ ഭാഗത്തെ മാംസം അടര്‍ന്ന നിലയിലായിരുന്നു. ഇത് മത്സ്യങ്ങള്‍ കൊത്തിയെടുത്തതാണോയെന്നും സംശയിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍