UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത്രയും സ്‌നേഹം നിങ്ങള്‍ക്ക് എന്നോട് ബാക്കിയുണ്ടല്ലോ: കെ എം മാണി യുഡിഎഫ് യോഗത്തില്‍

നമുക്ക് ഇനി ഒരുമിച്ച് മുന്നോട്ട് പോകാമെന്നും യുഡിഎഫിനെ ശക്തിപ്പെടുത്താമെന്നും മാണി

രണ്ട് വര്‍ഷത്തിന് ശേഷം കെഎം മാണി വീണ്ടും യുഡിഎഫ് യോഗത്തിലെത്തി. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം ചര്‍ച്ച ചെയ്യുന്നതിനായി ചേരുന്ന യുഡിഎഫ് യോഗമാണ് ഇത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല യോഗത്തില്‍ മാണിയെ സ്വാഗതം ചെയ്തു.

നമുക്ക് ഇനി ഒരുമിച്ച് മുന്നോട്ട് പോകാമെന്നും യുഡിഎഫിനെ ശക്തിപ്പെടുത്താമെന്നും മാണി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇത്രയും സ്‌നേഹം നിങ്ങള്‍ക്ക് എന്നോട് ബാക്കിയുണ്ടല്ലോയെന്നതില്‍ സന്തോഷമുണ്ടെന്നും മാണി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ഭാവി പുരോഗതിയ്ക്ക് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

രാവിലെ 10ന് ചേര്‍ന്ന കേരള കോണ്‍ഗ്രസ് യോഗത്തില്‍ തന്നെ മുന്നണി പ്രവേശനം തീരുമാനമായിരുന്നു. അതിനാല്‍ തന്നെ സാങ്കേതികമായി തീരുമാനമെടുക്കല്‍ മാത്രമാണ് യുഡിഎഫ് യോഗത്തില്‍ നടന്നത്.

ഇത് ഓപ്പറേഷന്‍ കു.കു.കു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍