UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെഎം ഷാജിക്ക് താല്‍ക്കാലിക ആശ്വാസം: നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രിംകോടതി

അപ്പീല്‍ പരിഗണിക്കാന്‍ തിയതി നിശ്ചയിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

ഹൈക്കോടതി തന്നെ അയോഗ്യനാക്കിയ കേസില്‍ കെഎം ഷാജി എംഎല്‍എയ്ക്ക് താല്‍ക്കാലിക ആശ്വാസം. ഷാജിയുടെ അപ്പീലിലെ വാദം കേട്ട സുപ്രിംകോടതി അടിയന്തരമായി അപ്പീല്‍ പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കി. നിയമസഭാ നടപടികളില്‍ പങ്കെടുക്കുന്നതിന് എംഎല്‍എയ്ക്ക് തടസമില്ലെന്നും സുപ്രിംകോടതി വാക്കാല്‍ വ്യക്തമാക്കി.

അതേസമയം ആനുകൂല്യങ്ങളൊന്നും കൈപ്പറ്റാനാകില്ല. തെരഞ്ഞെടുപ്പ് ഹര്‍ജികളിലെ സാധാരണ വിധിയാണ് ഇത്. അപ്പീല്‍ പരിഗണിക്കാന്‍ തിയതി നിശ്ചയിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. സാധാരണ ക്രമത്തില്‍ മാത്രമേ കേസ് ലിസ്റ്റ് ചെയ്യൂ. സ്‌റ്റേ ഉത്തരവിന്റെ ബലത്തില്‍ എംഎല്‍എ ആയിരിക്കാനാണോ ആഗ്രഹിക്കുന്നതെന്ന് ഷാജിയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. അയോഗ്യതയ്ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കുമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.

ഹൈക്കോടതി അഴിക്കോട് തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെയാണ് ഷാജി സുപ്രിംകോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വര്‍ഗ്ഗീയ പ്രചരണം നടത്തി വോട്ടര്‍മാരെ സ്വാധീനിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.

‘അന്ത്യനാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല’: കെഎം ഷാജിയെ കുടുക്കിയത് ഈ വാക്കുകള്‍

കെഎം ഷാജിയുടെ അയോഗ്യത; ചിരിച്ചത് നികേഷ് മാത്രമല്ല, കണ്ണൂര്‍ ലീഗ് കൂടിയാണ്

ജലീലിന് മേല്‍ ചാരിയ കോണിയിലൂടെ ഷാജി ഇറങ്ങുമോ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍