UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പല പ്രായത്തിലുള്ള സ്ത്രീകളും പുരുഷന്‍മാരുമായും ഇടപെട്ടിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ? കോടിയേരി ബാലകൃഷ്ണന്‍

ശബരിമല കര്‍മ്മ സമിതി സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമം അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യുന്നത് യുക്തിരഹിതമാണെന്നും കോടിയേരി

നൈഷ്ഠിക ബ്രഹ്മചാകരിയായ അമൃതാനന്ദമയി ഇത്രയധികം സ്ത്രീകളെയും പുരുഷന്മാരെയും കണ്ടിട്ടും നൈഷ്ഠിക ബ്രഹ്മചാര്യം നഷ്ടപ്പെട്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പല പ്രായക്കാര്‍ വന്നിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചാര്യത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടായോയെന്നും കോടിയേരി ചോദിച്ചു.

അതേസമയം ശബരിമല കര്‍മ്മ സമിതി സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമം അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യുന്നത് യുക്തിരഹിതമാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. ആള്‍ദൈവങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഉത്തരേന്ത്യയില്‍ പതിവാണ് എന്നാല്‍ കേരളത്തില്‍ അത്തരമൊരു സാഹചര്യമുണ്ടാക്കാന്‍ ഇടത് മുന്നണി അവസരമൊരുക്കില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

വലതുപക്ഷ ഏകീകരണത്തിന്റെ ഭാഗമായാണ് അമൃതാനന്ദമായി ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. ആദ്ധ്യാത്മിക നേതാക്കളെയും മതനേതാക്കളെയും പങ്കെടുപ്പിച്ചുള്ള അയ്യപ്പസംഗമത്തിന് ആര്‍എസ്എസ് ആണ് നേതൃത്വം നല്‍കുന്നത്.

ശബരിമല ആചാരണ സംരക്ഷണത്തിനെന്ന പേരില്‍ ശബരിമല കര്‍മ സമിതി സംഘടിപ്പിക്കുന്ന അയ്യപ്പസംഗമം ഇന്ന് വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് നടക്കാനിരിക്കുകയാണ്. നാല് ലക്ഷം അയ്യപ്പഭക്തന്മാര്‍ സംഗമത്തില്‍ എത്തിച്ചേരുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍