UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘പിഴ കൂട്ടുകയല്ല, നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടത്’; മോട്ടോര്‍ വാഹന ഭേഗഗതിക്കെതിരെ സിപിഎം

വന്‍ അഴിമതിയ്ക്ക് കളമൊരുങ്ങുന്നതാണ് പുതിയ നിയമഭേദഗതിയെന്നും കോടിയേരി

മോട്ടോര്‍ വാഹനനിയമഭേദഗതിക്കെതിരെ സി.പി.എം. പിഴ കൂട്ടുകയല്ല നിയമം കര്‍ശനമായി നടപ്പിലാക്കുകയാണ് വേണ്ടതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

നിയമവശം പരിശോധിച്ച് സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് മാറ്റി വയ്ക്കാമോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാരിനോട് സി.പി.എം ആവശ്യപ്പെടും. എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഗതാഗത വകുപ്പ് പരിശോധിക്കേണ്ടതുണ്ട്. വന്‍ അഴിമതിയ്ക്ക് കളമൊരുങ്ങുന്നതാണ് പുതിയ നിയമഭേദഗതിയെന്നും കോടിയേരി ആരോപിക്കുന്നു.

പുതിയ നിയമത്തില്‍ ചില സംസ്ഥാനങ്ങള്‍ നേരത്തെയും എതിര്‍പ്പ് ഉന്നയിച്ചിരുന്നു. പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് നിയമത്തെ എതിര്‍ക്കുന്നത്. നിയമത്തിലെ പിഴത്തുകയെ കുറിച്ചാണ് ഈ സംസ്ഥാനങ്ങള്‍ ആശങ്കപ്പെടുന്നത്. കേരളത്തില്‍ നിയമം വളരെ ശക്തമായി നടപ്പിലാക്കുമെന്നാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞത്.

also read:ഒന്നിച്ചുള്ള പ്രചാരണത്തിന് സാഹചര്യമില്ലെന്ന് ജോസഫ്; കോണ്‍ഗ്രസ് ഇടപെടലില്‍ നിലപാട് മയപ്പെടുത്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍