UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ വ്യോമസേനാ ആക്രമണം: തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള തന്ത്രമെന്ന് കോടിയേരി

കശ്മീര്‍ വിഷയം പരിഹരിക്കുന്നതിന് പകരം പ്രശ്‌നം വഷളാക്കി കാശ്മീരി ജനങ്ങളെ ശത്രുക്കളാക്കുന്ന സമീപനമാണ് ബിജെപി സര്‍ക്കാരിന്റേത്

പാകിസ്ഥാനില്‍ ഇന്ത്യ ഇന്ന് നടത്തിയ വ്യോമാക്രമണം തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി സര്‍ക്കാരിന്റെയും ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടമറിക്കാനുള്ള ബിജെപി, ആര്‍എസ്എസ് ശ്രമമാണ് ഇത്.

കേരള സംരക്ഷണ യാത്ര നെടുങ്കണ്ടത്ത് എത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മുസ്ലിം വിരോധം സൃഷ്ടിച്ച് വര്‍ഗീയ ധ്രുവീകരണം നടത്താനാണ് ആര്‍എസ്എസ് ശ്രമം. കശ്മീര്‍ വിഷയം പരിഹരിക്കുന്നതിന് പകരം പ്രശ്‌നം വഷളാക്കി കാശ്മീരി ജനങ്ങളെ ശത്രുക്കളാക്കുന്ന സമീപനമാണ് ബിജെപി സര്‍ക്കാരിന്റേത്. കാശ്മീരി ജനതയെ രാജ്യത്തിനൊപ്പം നിര്‍ത്തുകയാണ് വേണ്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തിയ സാഹചര്യത്തില്‍ പരാജയ ഭീതി മണത്ത ബിജെപി സര്‍ക്കാര്‍ രാജ്യത്ത് യുദ്ധ ഭ്രാന്ത് സൃഷ്ടിച്ച് വര്‍ഗ്ഗീയ ധ്രുവീകരണമാണ് നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.

അതേസമയം യുദ്ധത്തെയും സര്‍ക്കാരിനെയും തള്ളിപ്പറഞ്ഞ കോടിയേരിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണമാണ് നടക്കുന്നത്. ‘കോടിയേരി പറഞ്ഞതിലും ന്യായമുണ്ട്. യുദ്ധം അല്ല മാര്‍ഗം. ഇമ്രാന്‍ ഖാന്‍ രാത്രി ബൈക്കില്‍ പോകുമ്പോള്‍ പുറകില്‍ നിന്നും ഇടിച്ച് വീഴ്ത്തി അറഞ്ചം പുറഞ്ചം വെട്ടുക. എന്നിട്ട് ആയുധം പാകിസ്ഥാനില്‍ തന്നെ ഉള്ള ഏതേലും കിണറ്റില്‍ തന്നെ ഇടുക. വേണ്ടി വന്നാല്‍ ആളെ വരെ പുള്ളി കണ്ണൂരില്‍ നിന്ന് അറേഞ്ച് ചെയ്തു കൊടുക്കും. ഏതു അന്വേഷണ ഏജന്‍സി വന്നാലും പിടിക്കില്ല. ചിന്തിക്കാവുന്ന മാര്‍ഗ്ഗം ആണ്’ എന്നായിരുന്നു സിബിന്‍ ശ്രീധര്‍ എന്നയാള്‍ പോസ്റ്റിട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍