UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവന്റെ പിന്നാലെ എപ്പോഴും പോകുന്നയാളായിരുന്നു ഞാനെങ്കില്‍ ഈ പ്രശ്‌നമുണ്ടാകുമായിരുന്നോ? കോടിയേരി ബാലകൃഷ്ണന്‍

കുടുബാംഗങ്ങള്‍ ചെയ്യുന്ന കുറ്റത്തിന് കൂട്ടുനില്‍ക്കാന്‍ തനിക്കാകില്ല. അത്തരം കുറ്റങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഞാനോ പാര്‍ട്ടിയോ തയ്യറല്ല

തന്റെ മകന്‍ ബിനോയ് കോടിയേരി പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും കുടുംബമായി ജീവിക്കുന്നയാളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അവന് പിന്നാലെ എപ്പോഴും പോകുന്ന ഒരാളായിരുന്നു താനെങ്കില്‍ ഇപ്പോള്‍ ഈ പ്രശ്‌നമുണ്ടാകുമായിരുന്നോയെന്നും കോടിയേരി ചോദിച്ചു.

മക്കള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തവാദിത്വം തനിക്കേറ്റെടുക്കാനാകില്ല. അവരെന്തെങ്കിലും തെറ്റ് ചെയ്തിടുണ്ടെങ്കില്‍ അവര്‍ തന്നെ ഏറ്റെടുക്കേണ്ടതുണ്ട്. ബിനോയിയെ രക്ഷിക്കാന്‍ താനോ പാര്‍ട്ടിയോ ശ്രമിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഇടപെടാന്‍ താന്‍ മുംബൈ പോലീസിന്റെ ഭാഗമല്ലെന്നും കോടിയേരി വ്യക്തമാക്കി. മകന്‍ ബിനോയി കോടിയേരിക്കെതിരെയുയര്‍ന്ന ലൈംഗിക ആരോപണത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരണം നല്‍കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.

കുടുബാംഗങ്ങള്‍ ചെയ്യുന്ന കുറ്റത്തിന് കൂട്ടുനില്‍ക്കാന്‍ തനിക്കാകില്ല. അത്തരം കുറ്റങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഞാനോ പാര്‍ട്ടിയോ തയ്യറല്ല. സിപിഎമ്മിന്റെ നിലപാട് എന്താണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി നേരത്തെ തന്നെ എടുത്തിട്ടുണ്ട്. ബിനോയിക്കെതിരായ കേസില്‍ നിജസ്ഥിതി അറിയേണ്ടതുണ്ട്. അത് തെളിയിക്കേണ്ടത് ബിനോയി തന്നെയാണെന്നും കോടിയേരി പറഞ്ഞു. ബിനോയിയെ സംരക്ഷിക്കില്ലെന്നും കേസ് ബിനോയി തന്നെ നേരിടണമെന്നും കോടിയേരി പറഞ്ഞു.

സംഭവത്തെക്കുറിച്ച് അറിഞ്ഞത് കേസ് വന്നപ്പോഴാണെന്നും കോടിയേരി വ്യക്തമാക്കി. ബിനോയി എവിടെയാണെന്ന് തനിക്കറിയില്ലെന്നും കണ്ടിട്ട് ദിവസങ്ങളായെന്നും കോടിയേരി അറിയിച്ചു. ആയുര്‍വേദ ചികിത്സയിലായിരുന്നപ്പോള്‍ 17ാം തിയതി വരെ ബിനോയി തനിക്കൊപ്പമുണ്ടായിരുന്നു. തന്നോട് പെണ്‍കുട്ടിയുടെ കുടുംബം ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും കോടിയേരി അറിയിച്ചു. അങ്ങനെ പരാതിയില്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഭാര്യ ഇടപെട്ടെന്ന ആരോപണം കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.

read more:ഗുജറാത്തില്‍ 16 വര്‍ഷത്തിനിടെ നടന്നത് 180 കസ്റ്റഡി മരണങ്ങള്‍, ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല; സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം ശിക്ഷിച്ച സംസ്ഥാനത്തെ യാഥാര്‍ഥ്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍