UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജലീല്‍ കുറ്റം ചെയ്‌തെന്ന് കരുതുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

ജലീല്‍ കുറ്റം ചെയ്തതായി പാര്‍ട്ടി കരുതുന്നില്ല അതിനാല്‍ തന്നെ അദ്ദേഹത്തെ സംരക്ഷിക്കുന്നു എന്ന വാദത്തില്‍ കഴമ്പില്ലെന്നും കോടിയേരി

മന്ത്രി കെ ടി ജലീല്‍ കുറ്റം ചെയ്തതായി കരുതുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജലീലിനെ വ്യക്തിഹത്യ നടത്തി അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് മുസ്ലിംലീഗ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ജലീലിനെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ജലീല്‍ കുറ്റം ചെയ്തതായി പാര്‍ട്ടി കരുതുന്നില്ല അതിനാല്‍ തന്നെ അദ്ദേഹത്തെ സംരക്ഷിക്കുന്നു എന്ന വാദത്തില്‍ കഴമ്പില്ലെന്നും കോടിയേരി കോഴിക്കോട് പറഞ്ഞു. ജലീലിനെതിരെ ഉയര്‍ന്നിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ്. ആരോപണങ്ങളില്‍ വസ്തുതാപരമായ എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഇടപെടാന്‍ സാധിക്കൂവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള ഡെപ്യുട്ടേഷന്‍ മാത്രമാണ് ജലീല്‍ നടത്തിയത്. അത് ഒരു വര്‍ഷത്തേക്കുള്ള താല്‍ക്കാലിക നിയമനം മാത്രമാണ്. അതില്‍ മറ്റ് അപാകതകളില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് സ്വീകരിക്കുന്ന രീതി മുസ്ലിം ലീഗ് പുനഃപരിശോധിക്കണമെന്ന് കെ എം ഷാജിയുടെ അയോഗ്യതാ വിഷയത്തില്‍ കോടിയേരി പറഞ്ഞു. അഴിക്കോടുണ്ടായത് ലീഗ് നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സാമ്പിളാണെന്നും കോടിയേരി പ്രതികരിച്ചു.

കേരളത്തിലെ വളര്‍ത്തു നായകള്‍ക്ക് പിണറായി വിജയനെന്ന് പേരിട്ടാല്‍ ഞങ്ങളെ കുറ്റം പറയരുത്: എ എന്‍ രാധാകൃഷ്ണന്‍

‘അടിച്ചു കൊല്ലെടാ അവളെ’ എന്നത് കേരളം പോലെ ഒരു സംസ്ഥാനത്ത് ഉയർന്നു കേൾക്കുന്നത് അശ്ലീലം തന്നെയാണ് : എസ് ശാരദക്കുട്ടി

അതിലൊരു പ്രശ്നമുണ്ട്, ശ്രീ പിണറായി വിജയൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍