UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊതുകിനെ കൊല്ലാന്‍ ആരെങ്കിലും തോക്കെടുക്കുമോ? സി ഒ ടി നസീറിന് വെട്ടേറ്റതിനെക്കുറിച്ച് കോടിയേരി

നസീര്‍ സിപിഎമ്മിന് ഒരു ശത്രുവേ അല്ലെന്നും കോടിയേരി

ഇന്നലെ തലശേരിയില്‍ വച്ച് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിന് വെട്ടേറ്റ സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയ്ക്ക് എതിര് നിന്നതിന്റെ പേരില്‍ ആരെയും ആക്രമിക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

നസീര്‍ സിപിഎമ്മിന് ഒരു ശത്രുവേ അല്ലെന്നും കോടിയേരി പറഞ്ഞു. കൊതുകിനെ കൊല്ലാന്‍ ആരെങ്കിലും തോക്കെടുക്കുമോയെന്നാണ് കോടിയേരി ചോദിച്ചത്. അതേസമയം നസീറിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ആവശ്യപ്പെട്ടു. നസീര്‍ മത്സരിച്ചത് മൂലം ഏകദേശം നാലായിരം വോട്ട് മാറുമെന്നും അത് നഷ്ടപ്പെടുന്നത് തനിക്കല്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സംഭവത്തിലുള്ള പങ്ക് അന്വേഷിക്കണം.

തലശ്ശേരിയില്‍ വെച്ചാണ് നസീറിന് വെട്ടേറ്റത്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. മുന്‍പും ഇദ്ദേഹത്തിനു നേരെ ആക്രമണമുണ്ടായിട്ടുണ്ട്. അന്ന് തന്നെ ആക്രമിച്ചത് സിപിഎമ്മാണെന്ന് നസീര്‍ പറഞ്ഞിരുന്നു. മുന്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗമാണ് നസീര്‍. ഇദ്ദേഹം തലശ്ശേരി നഗരസഭാംഗവുമായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി കൂടിയാണ് നസീര്‍. പിന്നീടിദ്ദേഹം സിപിഎം വിട്ടു.

read more:നമ്മുടെ വോട്ടുകള്‍ എവിടെ പോകുന്നു? ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ (FPTP) അടിയന്തര പൊളിച്ചെഴുത്ത് അനിവാര്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍