UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൂത്തുപറമ്പ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കെ വി റോഷന്റെ പിതാവ് കെ വി വാസു അന്തരിച്ചു

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി അംഗം, ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു

സിപിഎമ്മിന്റെ മുതര്‍ന്ന നേതാവും കൂത്തുപറമ്പ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കെ വി റോഷന്റെ പിതാവുമായ കെ വി വാസു അന്തരിച്ചു. ഇന്ന് പുലര്‍ച്ച് 1.50ന് പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കൂത്തുപറമ്പ് നഗരസഭാ പൊതുശ്മശാനമായ ശാന്തിവനത്തില്‍.

കൂത്തുപറമ്പ് മേഖലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ട്രേഡ് യൂണിയനും കെട്ടിപ്പടുക്കാന്‍ ത്യാഗപൂര്‍ണമായി പ്രവര്‍ത്തിച്ച നേതാവാണ് വാസു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി അംഗം, ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സിപിഎം നരവൂര്‍ സൗത്ത് ബ്രാഞ്ചംഗമായിരിക്കെയാണ് മരണം.

പരേതരായ കണ്ണന്റെയും കുഞ്ഞമ്മാതയുടെയും മകനാണ്. ഭാര്യ: നാരായണി. മറ്റ് മക്കള്‍: കെ വി രതീശന്‍, കെ വി രജിന(തലശേരി താലൂക്ക് ഓഫീസ്). മരുമക്കള്‍: ഷിജിമ, അരുണ്‍ (കരിയാട്). 1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ നടന്ന വെടിവയ്പ്പിലാണ് എസ്എഫ്‌ഐ നേതാവായിരുന്ന റോഷന്‍ കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ അനുശോചനം അറിയിച്ചു.

read more:വൈസ് ചാൻസിലറാകാന്‍ ഐന്‍സ്റ്റിനെ ക്ഷണിച്ചിരുന്നോ? സർ സിപിയെ വെള്ളപൂശാനുള്ള നുണക്കഥകൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍