UPDATES

മോദി അനുകൂല പ്രസ്താവന; ശശി തരൂരിനോട് കെപിസിസി വിശദീകരണം തേടും

പ്രസ്താവന തിരുത്തേണ്ട ആവശ്യമില്ലെന്ന തരൂരിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നടപടി ആവശ്യപ്പെട്ടിരിക്കയാണ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയ ശശി തരൂര്‍ എംപിയോട് കെപിസിസി വിശദീകരണം തേടും. തരൂരിന്റെ നടപടി തെറ്റാണെന്നും പ്രസ്താവന തിരുത്താന്‍ അദ്ദേഹം തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്.

എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് തരൂര്‍. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തിയും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് തരൂരിനോട് വിശദീകരണം ചോദിക്കാന്‍ കെപിസിസി തീരുമാനിച്ചത്. മോദിയെ ദുഷ്ടനെന്ന് ചിത്രീകരിക്കുന്നത് നല്ലതല്ല. മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്ന തരൂരിന്റെ പ്രസ്താവനയാണ് കോണ്‍ഗ്രസില്‍ വിവാദമായത്.

കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ആക്രമിച്ചപ്പോള്‍ മോദിയെ തന്നെപ്പോലെ വിമര്‍ശിച്ച മറ്റൊരാള്‍ ഉണ്ടാകില്ലെന്നും പ്രസ്താവന തിരുത്തേണ്ട കാര്യമില്ലെന്നും തരൂര്‍ വ്യക്തമാക്കി. തരൂരിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായതോടെയാണ് വിശദീകരണം ചോദിക്കാന്‍ കെപിസിസി തീരുമാനിച്ചത്.

also read:‘മനുഷ്യരെപ്പോലെ ജീവിക്കാന്‍ ഞങ്ങള്‍ക്കും ആഗ്രഹമില്ലേ? ഇങ്ങനെ കൊല്ലാക്കൊല ചെയ്യണോ?’, കേരള പോലീസില്‍ നടക്കുന്ന ഞെട്ടിക്കുന്ന ‘ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകങ്ങള്‍’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍