UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍ ഗാന്ധിയെയും രാഹുല്‍ ഈശ്വറിനെയും താരതമ്യം ചെയ്ത വി ടി ബല്‍റാമിനോട് വിശദീകരണം ചോദിക്കുമെന്ന് മുല്ലപ്പള്ളി

അച്ചടക്കമില്ലാത്ത ആള്‍ക്കൂട്ടമായി പാര്‍ട്ടിക്ക് മുന്നേറാനാകില്ല

രാഹുല്‍ ഗാന്ധിയെയും രാഹുല്‍ ഈശ്വറിനെയും താരതമ്യം ചെയ്ത വി ടി ബല്‍റാമിനോട് വിശദീകരണം ചോദിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാഹുല്‍ ഗാന്ധിയെയും രാഹുല്‍ ഈശ്വറിനെയും താരതമ്യം ചെയ്ത ബല്‍റാമിന്റെ നടപടി തെറ്റാണ്. അച്ചടക്കമില്ലാത്ത ആള്‍ക്കൂട്ടമായി പാര്‍ട്ടിക്ക് മുന്നേറാനാകില്ല. എല്ലാവരും പാര്‍ട്ടിക്ക് വിധേയരാണെന്ന് ബല്‍റാം മനസിലാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാനേ സാധിക്കൂവെന്ന് രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. ഓരോ സംസ്ഥാനങ്ങളിലെയും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസരിച്ച് നിലപാടെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് തന്നെയാണ് രാഹുലും പറഞ്ഞത്. മതേതര ജനാധിപത്യ ഐക്യത്തിന് തടസം നില്‍ക്കുന്നത് സിപിഎം കേരള ഘടകവും കേരള മുഖ്യമന്ത്രിയുമാണ്. പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാന മുഖ്യമന്ത്രിയായിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ശബരിമല വിഷയം സുധാകരനടക്കമുള്ളവര്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്തതാണ്. ആ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നിലപാട് തീരുമാനിച്ചത്. ഇനിയൊരു ചര്‍ച്ചയുടെ ആവശ്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാഹുല്‍ ഗാന്ധി തന്നെയാണ് നേതാവ്; ചെന്നിത്തലയ്ക്ക് മനസിലാകുന്നുണ്ടല്ലോ അല്ലേ?

കേരള നേതാക്കളുടെ അഭിപ്രായമല്ല എന്റേത്, സ്ത്രീകൾക്ക് ശബരിമലയിൽ പോകാം: രാഹുല്‍ ഗാന്ധി

രാഹുല്‍ ഈശ്വര്‍ തന്ത്രി കുടുംബാംഗമല്ല, രാഹുലിന് ശബരിമലയില്‍ യാതൊരു അവകാശവുമില്ല: തന്ത്രി കുടുംബം പറയുന്നു

ശബരിമലയില്‍ ‘സ്ത്രീപ്രവാഹം’: 1981ലെ മാതൃഭൂമി റിപ്പോര്‍ട്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍