UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രളയ ദുരിതാശ്വാസത്തിന് സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും; വകമാറ്റിയിട്ടില്ലെന്ന് കെഎസ്ഇബി

പണം സമാഹരിക്കുന്ന പ്രക്രിയ ജൂലൈയിലാണ് പൂര്‍ത്തിയായതെന്നും എന്‍എസ് പിള്ള

പ്രളയ ദുരിതാശ്വാസത്തിനായി സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം വകമാറ്റിയിട്ടില്ലെന്ന് കെഎസ്ഇബി. പണം ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറുമെന്നും ചെയര്‍മാന്‍ എന്‍ എസ് പിള്ള വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാകും തുക കൈമാറുക. തുക ഇതുവരെ സര്‍ക്കാരിന് കൈമാറിയിട്ടില്ലെന്നും വകമാറ്റിയെന്നുമുള്ള തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു.

130 കോടി രൂപയാണ് സാലറി ചലഞ്ചിലൂടെ കെഎസ്ഇബി പിരിച്ചെടുത്തത്. പണം സമാഹരിക്കുന്ന പ്രക്രിയ ജൂലൈയിലാണ് പൂര്‍ത്തിയായതെന്നും എന്‍എസ് പിള്ള വ്യക്തമാക്കിയിരുന്നു. സാലറി ചലഞ്ചിന്റെ പത്ത് മാസം നീണ്ട തവണ ജൂലൈയിലാണ് പൂര്‍ത്തിയായത്. തുക ഒരുമിച്ച് കൈമാറാനാണ് തീരുമാനിച്ചിരുന്നത്.

130 കോടി സര്‍ക്കാരിന് കൈമാറാന്‍ കഴിഞ്ഞയാഴ്ച തന്നെ തീരുമാനിച്ചിരുന്നു. മഹാപ്രളയത്തിന് ശേഷം കെഎസ്ഇബിയും ജീവനക്കാരും ചേര്‍ന്ന് 50 കോടി സമാഹരിച്ച് നല്‍കിയിരുന്നു. ഇത് സാലറി ചലഞ്ചിന് മുമ്പായിരുന്നെന്നും ചെയര്‍മാന്‍ പറയുന്നു.

also read:ഒരു ഗ്രാമത്തിന്റെ ഭൂരിഭാഗവും മണ്ണെടുത്തപ്പോള്‍ ചരിത്രം പറയാന്‍ ബാക്കിയായി ഒരു വായനശാല; 1967 മുതലുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പുകള്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള ഭൂദാനത്തിന്റെ ‘ഗ്രാമപ്രകാശിനി’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍