സംയുക്തസമര സമിതിയുടെ ആഹ്വാനം കെഎസ്ആര്‍ടിസി യൂണിയനുകളും ഏറ്റെടുക്കുകയായിരുന്നു
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി നടക്കാനിരിക്കുന്ന മോട്ടോര്‍ വാഹന പണിമുടക്കില്‍ കെഎസ്ആര്‍ടിസിയും പങ്കെടുക്കും. സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി, ലോറി എന്നിവയുടെ പണിമുടക്കാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്.
സംയുക്തസമര സമിതിയുടെ ആഹ്വാനം കെഎസ്ആര്‍ടിസി യൂണിയനുകളും ഏറ്റെടുക്കുകയായിരുന്നു. ഡീസല്‍ വില ലിറ്ററിന് 65 രൂപയ്ക്കും പെട്രോള്‍ വില 75 രൂപയ്ക്കും മുകളിലാണ് ഇപ്പോള്‍ ഇന്ധന വില. ഡീസല്‍ വില ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ ഫെബ്രുവരി ഒന്നിന് അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
മോട്ടോര്‍ വാഹന പണിമുടക്കിനെ തുടര്‍ന്ന് നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും എംജി സര്‍വകലാശാല മാറ്റിവച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.