UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; അമ്പത് പേര്‍ക്ക് പരിക്ക്, നാല് പേര്‍ ഗുരുതരാവസ്ഥയില്‍

ഇന്ന് പുലര്‍ച്ചെയാണ് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ പരസ്പരം കൂട്ടിമുട്ടിയത്

തിരുവനന്തപുരം വട്ടപ്പാറയ്ക്ക് സമീപം മരുതൂരില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അമ്പതോളം പേര്‍ക്ക് പരിക്കെറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്.

ഇന്ന് പുലര്‍ച്ചെയാണ് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ പരസ്പരം കൂട്ടിമുട്ടിയത്. കൊട്ടാരക്കാരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസും തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇരുബസുകളിലുമായി അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ 40 പേരുടെ പരിക്ക് നിസാരമാണ്. ഇരു ബസുകളിലെയും ഡ്രൈവര്‍മാര്‍ അടക്കമുള്ള നാലുപേരുടെ നിലയാണ് ഗുരുതരം.

വളവില്‍വെച്ച് നിയന്ത്രണം വിട്ട ബസ് പരസ്പരം കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്.

read more:ടി പി വധക്കേസ് പ്രതിയില്‍ നിന്നും രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍