UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വകാര്യ ബസ് പണിമുടക്ക്: കെഎസ്ആര്‍ടിസിയ്ക്ക് നാല് ദിവസത്തെ വരുമാനം 30 കോടി

നാല് ദിവസത്തിനിടെ രണ്ട് വട്ടം കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും കലക്ഷന്‍ എന്ന റെക്കോഡും മറികടന്നു

സ്വകാര്യ ബസ് സമരം നാട്ടുകാര്‍ക്ക് തലവേദനയായെങ്കിലും ബംബറടിച്ച സന്തോഷത്തിലാണ് കെഎസ്ആര്‍ടിസി. നാല് ദിവസം 30 കോടി രൂപയാണ് കോര്‍പ്പറേഷന്‍ നേടിയ വരുമാനം. സാമ്പത്തിക പ്രതിസന്ധിയില്‍ ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് ഈ അപ്രതീക്ഷിത വരുമാനം.

ഈ നാല് ദിവസത്തിനിടെ രണ്ട് വട്ടം കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും കലക്ഷന്‍ എന്ന റെക്കോഡും മറികടന്നു. ഈമാസം 16നാണ് സ്വകാര്യ ബസുടമകള്‍ ബസ് സമരം ആരംഭിച്ചത്. സര്‍ക്കാര്‍ നടപ്പാക്കിയ നിരക്ക് വര്‍ദ്ധനവ് അപര്യാപ്തമാണെന്നും വിദ്യാര്‍ത്ഥികളുടെ ഇളവ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. അതേസമയം സര്‍വീസുകള്‍ കൂട്ടി സമരത്തെ നേരിടാന്‍ കെഎസ്ആര്‍ടിസി തയ്യാറെടുക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ആദ്യ ദിവസം തന്നെ വരുമാനം 7.22 കോടിയായി. തൊട്ട് തലേന്നത്തെ വരുമാനം 5.94 കോടിയായിരുന്നു. സമരത്തിന്റെ രണ്ടാം ദിവസം സര്‍വകാല റെക്കോഡ് കലക്ഷനും നേടാന്‍ കെഎസ്ആര്‍ടിസിയ്ക്ക് സാധിച്ചു. 7.85 കോടി രൂപയായിരുന്നു അന്നത്തെ വരുമാനം. ഞായറാഴ്ച വരുമാനം 6.69 കോടിയായെങ്കിലും സമരം അവസാനിപ്പിച്ച തിങ്കളാഴ്ച കെഎസ്ആര്‍ടിസി 8.50 കോടി രൂപ വരുമാനം നേടി വീണ്ടും റെക്കോഡിട്ടു. കെഎസ്ആര്‍ടിസി രൂപീകരിച്ച് ഇന്നേവരെ സ്വപ്‌നം പോലും കാണാത്ത തുകയാണ് തിങ്കളാഴ്ച ലഭിച്ചത്.

ഫെബ്രുവരിയില്‍ ഇതുവരെ കോര്‍പ്പറേഷന്‍ 120.32 കോടി കലക്ട് ചെയ്ത് കഴിഞ്ഞു. ഇതില്‍ 111.20 കോടി കെഎസ്ആര്‍ടിസിയും 9.11 കോടി കെയുആര്‍ടിസിയുമാണ് ശേഖരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍