UPDATES

ശബരിമല പ്രചരണ വിഷയമാക്കും: തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കുമ്മനം

സാമുദായിക ധ്രുവീകരണത്തിന് ഇടയാക്കും വിധം പ്രചാരണം പാടില്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാ റാം മീണ ഇന്നലെയാണ് പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചരണ വിഷയമാക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും. വിഷയം ഉന്നയിക്കാതിരിക്കുന്നത് ഒളിച്ചോട്ടമാണെന്നും കുമ്മനം പറഞ്ഞു. മതധ്രുവീകരണമല്ല, ആരാധനാ സ്വാതന്ത്ര്യമെന്ന നിലയില്‍ ശബരിമല പരാമര്‍ശിക്കുമെന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും കുമ്മനം പറഞ്ഞു. ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രംഗത്തെത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല ഉള്‍പ്പെടെയുള്ള മതപരമായ വിഷയങ്ങള്‍ പ്രചാരണായുധമാക്കാനാകില്ലെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെയായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവരും. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ചര്‍ച്ച ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിഷയം ചര്‍ച്ചയാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് അധികാരമില്ലെന്നും സുരേന്ദ്രന്‍ പറയുന്നു.

സാമുദായിക ധ്രുവീകരണത്തിന് ഇടയാക്കും വിധം പ്രചാരണം പാടില്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാ റാം മീണ ഇന്നലെയാണ് പ്രഖ്യാപിച്ചത്. മതം, ദൈവം എന്നിവ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ശബരിമല വിഷയത്തിനും ബാധകമാണ്. ആരും ലക്ഷ്മണ രേഖ ലംഘിക്കരുതെന്ന് മീണ ആവശ്യപ്പെട്ടു. മതത്തെയോ ദൈവത്തെയോ കോടതി വിധിയെയോ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചാല്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകും. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാക്കാമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍