UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗവര്‍ണര്‍ പദവി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കുമ്മനം

നിലവിലെ മിസോറാം ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ്മ ഇന്ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് കുമ്മനത്തിന്റെ നിയമനം

മിസോറാം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്രനേതാക്കളെ നേരില്‍ക്കണ്ടാണ് കുമ്മനം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. താന്‍ ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി.

ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് തന്റെ ആഗ്രഹം. അതേസമയം രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഉത്തരവ് കുമ്മനം നിരസിക്കില്ലെന്നും അറിയുന്നു. കഴിഞ്ഞ ദിവസമാണ് കുമ്മനത്തെ മിസോറാം ഗവര്‍ണറായി നിയമിച്ചത്. നിലവിലെ മിസോറാം ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ്മ ഇന്ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് നിയമനം. മിസോറാമില്‍ ഈ വര്‍ഷമാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

2015 ഡിസംബറിലാണ് കുമ്മനം അപ്രതീക്ഷിതമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായത്. ഇപ്പോള്‍ ഗവര്‍ണറായി നിയമിക്കപ്പെട്ടതും തീര്‍ത്തും അപ്രതീക്ഷിതമായി തന്നെയാണ്. ഗവര്‍ണര്‍ പദവിയിലെത്തുന്ന പതിനെട്ടാമത്തെ മലയാളിയാണ് കുമ്മനം രാജശേഖരന്‍.

“ഭാരതം എന്റെ അമ്മ, ഞാനൊന്നുമറിഞ്ഞില്ല എന്നോടാരും പറഞ്ഞില്ല”: ഗവര്‍ണറാക്കിയതിനെക്കുറിച്ച് കുമ്മനം

കുമ്മനത്തെ ട്രോളി മണിയാശാന്‍; ട്രോൾ ഗ്രൂപ്പിന്റെ അഡ്മിൻ ആവാനും ക്ഷണം

കുമ്മനത്തിന്റെ കണ്ടകശനി തീരുന്നില്ല; ട്രോളര്‍മാരുടെ വക നിയുക്ത മിസോറാം ഗവര്‍ണര്‍ക്കു യാത്രയയപ്പ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍