UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാപ്പിള ലഹളയാണ് കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കൊലയെന്ന് കുമ്മനം

ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയിട്ട് അതിനെ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുകയാണെന്നും കുമ്മനം

മലബാര്‍ ലഹളയെന്നും മാപ്പിള ലഹളയെന്നും അറിയപ്പെടുന്ന 1921ലെ കലാപമാണ് കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയിട്ട് അതിനെ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുകയാണെന്നും കുമ്മനം പറയുന്നു.

ഇത് ചരിത്രത്തെയും ഈ നാട്ടിലെ ഭൂരിപക്ഷ സമുദായത്തെയും അവഹേളിക്കുന്നതിന് തുല്യമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരായ സമരമായിരുന്നുവെങ്കില്‍ എന്തിനാണ് ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങള്‍ അടിച്ചുതകര്‍ത്തതെന്നും കുമ്മനം ചോദിച്ചു. ഈ കൂട്ടക്കൊലയെ സ്വാതന്ത്ര്യസമരമെന്ന് വിളിച്ച് മഹത്വവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും കുമ്മനം ആവശ്യപ്പെടുന്നു. ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ആശ്രിത പെന്‍ഷന്‍ നല്‍കുന്നുണ്ടെങ്കില്‍ അത് ജിഹാദികള്‍ കൊലപ്പെടുത്തിയവര്‍ക്കും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തവര്‍ക്കുമാണ് നല്‍കേണ്ടത്. ഇഎംഎസിന്റെ കുടുംബം ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് പലായനം ചെയ്തതെന്നും ഈ വൈകിയ വേളയിലെങ്കിലും സത്യം തുറന്നുപറഞ്ഞ് ശരിയായ ചരിത്രം വരും തലമുറയെ പഠിപ്പിക്കാന്‍ ചരിത്രകാരന്മാരും സര്‍ക്കാരും തയ്യാറാകണം.

2019ല്‍ ഖിലാഫത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാനുള്ള നീക്കവുമായി മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കരുതെന്നും കുമ്മനം ആവശ്യപ്പെട്ടു. ചേകന്നൂര്‍ മൗലവിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍