UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഞാനൊരു സിനിമ നടി അല്ല സാധാരണ സ്ത്രീയല്ലേ അതുകൊണ്ടാവാം’: വി മുരളീധരനെതിരെ ലസിത പാലക്കല്‍

കണ്ണൂരിലെ യുവമോര്‍ച്ച നേതാവും സൈബര്‍ പോരാളിയുമായിരുന്ന ലസിത പാലക്കലിനെതിരെ തരികിട സാബു നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാതിരുന്ന മുരളീധരന്‍ ഇപ്പോള്‍ അഭിപ്രായവുമായി രംഗത്തെത്തിയതാണ് സംഘപരിവാറിന്റെ സൈബര്‍ പോരാളികളെ ചൊടിപ്പിച്ചത്

താരസംഘടനയായ അമ്മയില്‍ നിന്നും രാജിവച്ച നടിമാരെ പിന്തുണച്ച് രംഗത്തെത്തിയ ബിജെപി നേതാവും എംപിയുമായ വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ് സോഷ്യല്‍ മീഡിയയില്‍. ബിജെപി അനുകൂലികള്‍ തന്നെയാണ് മുരളീധരനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. നടിമാര്‍ രാജിവയ്ക്കാനെടുത്ത തീരുമാനം ഉചിതമാണെന്നും മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റ ശേഷമെടുത്ത ആദ്യ സുപ്രധാന തീരുമാനം ദിലീപിനെ തിരിച്ചെടുക്കാനായിരുന്നുവെന്നത് ദൗര്‍ഭാഗ്യകരമായി പോയെന്നുമാണ് മുരളീധരന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

എന്നാല്‍ കണ്ണൂരിലെ യുവമോര്‍ച്ച നേതാവും സൈബര്‍ പോരാളിയുമായിരുന്ന ലസിത പാലക്കലിനെതിരെ തരികിട സാബു നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാതിരുന്ന മുരളീധരന്‍ ഇപ്പോള്‍ അഭിപ്രായവുമായി രംഗത്തെത്തിയതാണ് സംഘപരിവാറിന്റെ സൈബര്‍ പോരാളികളെ ചൊടിപ്പിച്ചത്. ലസിതയെ കൂടെ കിടക്കാന്‍ ക്ഷണിക്കുന്ന വിധത്തിലുള്ള പോസ്റ്റാണ് അന്ന് സാബു പോസ്റ്റ് ചെയ്തത്. മുരളീധരന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ അന്ന് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. താന്‍ സാമൂഹിക വിഷയങ്ങളില്‍ മാത്രമേ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം പറയൂവെന്ന നിലപാടാണ് അന്ന് മുരളീധരന്‍ സ്വീകരിച്ചത്. എന്നാല്‍ ഇന്നലെ നടിമാരെ പിന്തുണച്ച് പോസ്റ്റിട്ടതോടെ മുരളീധരന്റെ ഇരട്ടത്താപ്പ് അനുയായികള്‍ തുറന്നുകാട്ടുകയായിരുന്നു.

ലസിത തന്നെ ഇതിനെതിരെ രംഗത്തു വരികയും ചെയ്തിട്ടുണ്ട്. ‘ഞാന്‍ ഒരു സിനിമ നടി അല്ല വെറും ഒരു സ്ത്രീയല്ലെ അതുകൊണ്ടാവും’ എന്നാണ് മുരളീധരനോട് പലരും നടത്തിയ രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് ലസിത മറുപടി കൊടുത്തിരിക്കുന്നത്. സ്വന്തം പാര്‍ട്ടിക്കാരിയെ സപ്പോര്‍ട്ട് ചെയ്യാന്‍ നേരമില്ല, കണ്ട സിനിമാ പ്രശ്‌നത്തില്‍ ഇടപെടാന്‍ നടക്കുന്നു ഷെയിം എന്നാണ് ഒരാള്‍ മുരളീധരനെ വിമര്‍ശിച്ചത്. ‘സ്വന്തം പ്രസ്ഥാനത്തിലെ സാധാരണക്കാരിയായ ഒരു പ്രവര്‍ത്തകയെ സിനിമ ഇന്‍ഡസ്ട്രിയില്‍ ഉള്ള ഒരുത്തന്‍ അപമാനിച്ചപ്പോള്‍ എവിടെയായിരുന്നു മഹാന്‍. നിങ്ങളുടെയൊക്കെ കപടമുഖം ഞങ്ങള്‍ തിരിച്ചറിയുന്നു. മാറ്റം അനിവാര്യം’ എന്നായിരുന്നു ഒരാളുടെ വിമര്‍ശനം. ‘ഇവരെപ്പോലുള്ള നേതാക്കന്മാരാണ് ഈ പാര്‍ട്ടിയുടെ ശാപം. ഇങ്ങേര്‍ ഒരു ഹിന്ദു സ്ത്രീ നടത്തിയ സ്ഥാപനം പൂട്ടിക്കാന്‍ നിരാഹാരം നടത്തിയ സ്ഥാപനം പൂട്ടിക്കാന്‍ നിരാഹാരം നടത്തിയ നാളിലേ ഞാന്‍ വിചാരിച്ചതാണ് ഒരു മറുപടി കൊടുക്കണമെന്ന്’ എന്നാള്‍ ഒരാള്‍ പ്രതികരിച്ചത്.

കടന്നാക്രമിച്ച് നേതാക്കള്‍, വാതുറക്കാതെ താരങ്ങള്‍; അമ്മയും രാഷ്ട്രീയ കേരളവും മുഖാമുഖം

പാര്‍വ്വതി ആക്രമിക്കപ്പെട്ടപ്പോള്‍ മമ്മൂക്ക മൌനം പാലിച്ചു; ‘ഇടതുപക്ഷ സഹയാത്രികന്‍’ ബി ഉണ്ണികൃഷ്ണന്‍ കുറ്റാരോപിതനൊപ്പം-ആഷിക് അബു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍