UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയനീക്കം: അന്തരിച്ച ബിജെപി എംപിയുടെ മകന്‍ ശിവസേന സ്ഥാനാര്‍ത്ഥി

ശിവസേന തങ്ങള്‍ക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തക്ക മറുപടി നല്‍കുമെന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍

വന്‍ രാഷ്ട്രീയ നീക്കത്തിന് വഴിവച്ചുകൊണ്ട് മഹാരാഷ്ട്രയില്‍ ഉപതെരഞ്ഞെടുപ്പില്‍ ശിവസേനയും ബിജെപിയും കൊമ്പുകോര്‍ക്കുന്നു. പാല്‍ഗര്‍ മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അന്തരിച്ച ബിജപി എംപി ചിന്തമന്‍ വാന്‍ഗയുടെ മകന്‍ ശ്രീനിവാസ് ആണ് ശിവസേനയുടെ സ്ഥാനാര്‍ത്ഥി.

ശ്രീനിവാസ് ഇന്ന് ഉച്ചയ്ക്ക് ശേഷം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ശിവസേന വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതോടെ 2019ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്രത്തിലെ സഖ്യകക്ഷികള്‍ പിരിയുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ഇന്നലെയാണ് വാന്‍ഗയുടെ മകനെ തന്നെ ബിജെപിയ്‌ക്കെതിരെ മത്സരിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്ന് മുതിര്‍ന്ന ശിവസേന നേതാക്കള്‍ അറിയിച്ചു. അടുത്ത ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് മേഖലയില്‍ പാര്‍ട്ടിയുടെ ശക്തി വര്‍ദ്ധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുതിര്‍ന്ന നേതാവും സംസ്ഥാന മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചു.

ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ച് എല്ലാ തെരഞ്ഞെടുപ്പിലും സ്വതന്ത്രമായി മത്സരിക്കുമെന്ന് ജനുവരിയില്‍ തന്നെ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ വ്യക്തമാക്കിയിരുന്നു. അതേസമയം ശിവസേന തങ്ങള്‍ക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തക്ക മറുപടി നല്‍കുമെന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍ അറിയിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഇത് അഭിമാന പ്രശ്‌നമായി തന്നെയെടുക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.

ഈവര്‍ഷം ജനുവരിയിലാണ് പാല്‍ഗര്‍ എംപിയായ ചിന്തമന്‍ വാന്‍ഗ അന്തരിച്ചത്. മെയ് മൂന്നിനാണ് ശ്രീനിവാസും സഹോദരന്‍ പ്രഫുലും ഇവരുടെ മാതാവും ബിജെപി വിട്ട് ശിവസേനയില്‍ ചേര്‍ന്നത്.

കാരാട്ടിന്റെ നാട്ടില്‍ യെച്ചൂരിയുടെ ‘അടവ്’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍