UPDATES

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: പതിനാറിടത്ത് എല്‍ഡിഎഫ്, പന്ത്രണ്ടിടത്ത് യുഡിഎഫ്, ബിജെപിക്ക് പൂജ്യം

ആലപ്പുഴയില്‍ യുഡിഎഫ് വിമതന് ജയം

സംസ്ഥാനത്തെ 30 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം. പലയിടങ്ങളിലും അട്ടിമറി ജയത്തോടെ എല്‍ഡിഎഫ് മുന്നേറിയപ്പോള്‍ യുഡിഎഫും ബിജെപിയും ഏറെ പിന്നിലായി. ശബരിമല വിഷയം ഉന്നയിച്ച് വോട്ട് തേടിയ യുഡിഎഫിനും ബിജെപിക്കും കിട്ടിയ തിരിച്ചടിയാണ് ഇത്. പത്തനംതിട്ട റാന്നിയിലും എല്‍ഡിഎഫ് വിജയിച്ചു. അതേസമയം ഒഞ്ചിയത്ത് ആര്‍എംപി ജയം ആവര്‍ത്തിച്ച് ഭരണം നിലനിര്‍ത്തി.

എറണാകുളം ജില്ലയില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനതാ വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എം പ്രേമചന്ദ്രന്റെ മരണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബൈജു തോട്ടാളിയായിരുന്നു. ഷെല്‍ബി ആന്റണി(യുഡിഎഫ്), പികെ ഗോകുലന്‍(ബിജെപി), ഫോജി ജോണ്‍(എഎപി) എന്നിവരായിരുന്നു സ്ഥാനാര്‍ത്ഥികള്‍.

ആലപ്പുഴ മുന്‍സിപ്പാലിറ്റിയില്‍ 15-ാം വാര്‍ഡില്‍ യുഡിഎഫ് വിമതന്‍ ബി മഹബൂബ് വിജയിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവയ്ക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍ ആയിരുന്ന മഹബൂബ് രാജിവച്ചപ്പോഴാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ടോമി ജോസഫ് പൂണിയില്‍(യുഡിഎഫ്), എല്‍ഡിഎഫ് സ്വതന്ത്രന്‍ വര്‍ഗ്ഗീസ് ജോണ്‍ പുത്തന്‍പുരയ്ക്കല്‍, ബിജെപിയുടെ ഗീത രാംദാസ് എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ത്ഥികള്‍.

കോഴിക്കോട് ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലും എല്‍ഡിഎഫ് വിജയിച്ചു. ഒരു സീറ്റില്‍ യുഡിഎഫും ഒരു സീറ്റില്‍ ആര്‍എംപിയും വിജയിച്ചു. കോട്ടൂര്‍ പഞ്ചായത്തിലെ നരയംകുളത്ത് സിപിഎമ്മിലെ ശ്രീനിവാസന്‍ മേപ്പാടി 299 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പുതുപ്പാടി പഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയില്‍ വാര്‍ഡില്‍ പിആര്‍ രാകേഷ് 187 വോട്ടിന് വിജയിച്ചു. ഒഞ്ചിയം പുതുയോട്ടുങ്കണ്ടില്‍ ആര്‍എംപിയിലെ ഇ ശ്രീജിത്ത് വിജയിച്ചു. താമരശേരി പള്ളിപ്പുറം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിംലീഗിലെ എന്‍പി മുഹമ്മദലി 389 വോട്ടിന് വിജയിച്ചു.

ബത്തേരി നന്മേനി പഞ്ചായത്ത് 15-ാം വാര്‍ഡായ മംഗലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ സി പത്മനാഭന്‍ 149 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. എല്‍ഡിഎഫിന്റെ സീറ്റായിരുന്നു ഇത്.

കായംകുളം മുനിസിപ്പാലിറ്റി 12ാം വാര്‍ഡ് 400ന് മുകളില്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിലെ സുഷമാ അജയന്‍ വിജയിച്ചു. പാലക്കാട് തിരുമിറ്റക്കോട് ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫിന്‍ ടി പി സലാമു 248 വോട്ടുകള്‍ക്ക് വിജയിച്ചു. കണ്ണൂര്‍ ശ്രീകണ്ട്ഠാപുരം മുനിസിപ്പാലിറ്റി കാവുമ്പായി വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. കല്യാശ്ശേരി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് എല്‍ഡിഎഫിന്‍ മോഹനന്‍ 639 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിപിഎം 731, കോണ്‍ഗ്രസ് -92. ചാഴൂര്‍ പഞ്ചായത്തില്‍ 15ാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. മലപ്പുറം കാവന്നൂരില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനായി. പത്തനംതിട്ട റാന്നിയില്‍ എല്‍ഡിഎഫ് വിജയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍