UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം; എറണാകുളത്തെയും തൃശൂരിലെയും പത്ത് വാര്‍ഡുകളും തൂത്തുവാരി

39 വാര്‍ഡുകളില്‍ 22 എണ്ണം എല്‍ഡിഎഫും 13 യുഡിഎഫും 2 ബിജെപിയും 2 എസ്ഡിപിഐയും നേടി

സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് മുന്നേറ്റം. തൃശൂര്‍, എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ യുഡിഎഫിന്റെ അഞ്ചും ബിജെപിയുടെ ഒന്നും വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴയില്‍ യുഡിഎഫിന്റെ ഒരു വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. 39 വാര്‍ഡുകളില്‍ 22 എണ്ണം എല്‍ഡിഎഫും 13 യുഡിഎഫും 2 ബിജെപിയും 2 എസ്ഡിപിഐയും നേടി.

തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിലെ പള്ളം വാര്‍ഡ് ബിജിപിയില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. ഷീജ സജി രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സിപിഐ സ്ഥാനാര്‍ത്ഥി പി ജെ സിബി ആണ് വിജയിച്ചത്. ബിജെപിക്ക് വേണ്ടി രേഷ്മ സാജുവും യുഡിഎഫിന് ജെ പ്രേംദാസുമാണ് മത്സരിച്ചത്. തൃശൂര്‍ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്ന അഞ്ച് വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. ബിജിപിയില്‍ നിന്ന് പിടിച്ചെടുത്തവ ഒഴികെയുള്ളത് എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്.

ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ടാം വാര്‍ഡ് (ബംഗ്ലാവ്) സിപിഐയിലെ കെ എം കൃഷ്ണകുമാര്‍ 85 വോട്ടിന് ജയിച്ചു. കഴിഞ്ഞ തവണ ജയിച്ച സിപിഐയുടെ വി കെ സരള മരിച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിന് വേണ്ടി ടി ഒ ഫ്‌ളോന്‍സ്, ബിജെപിയുടെ പ്രവീണ്‍ ഭരതന്‍ എന്നിവരായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥികള്‍.

കടവല്ലൂര്‍ പഞ്ചായത്തിലെ കോടത്തുകുണ്ട് വാര്‍ഡില്‍ സിപിഎമ്മിലെ കെ വി രാജന്‍ 149 വോട്ടിന് ജയിച്ചു. എല്‍ഡിഎഫ് അംഗം രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ കെ കെ സതീഷും ബിജെപിയിലെ ബബിത പ്രേമനും മത്സരിച്ചു.

ചേലക്കര പഞ്ചായത്ത് വെങ്ങാനൂര്‍ വെസ്റ്റ് രണ്ടാം വാര്‍ഡില്‍ സിപിഎമ്മിലെ പി ഗിരീഷ് വിജയിച്ചു. സിപിഎം അംഗം ടി ഗോപിനാഥന്‍ മരിച്ചപ്പോഴാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോണ്‍ഗ്രസിലെ സജീവ് തേലക്കാട്ട്, ബിജെപിയുടെ ശ്രീകാന്ത് മുണ്ടയ്ക്കസ് എന്നിവരായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥികള്‍. 22 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 11 അംഗങ്ങള്‍ വീതമാണുള്ളത്.

വള്ളത്തോള്‍നഗര്‍ യത്തീംഖാന വാര്‍ഡില്‍ സിപിഎമ്മിലെ പി നിര്‍മ്മലദേവി വിജയിച്ചു. സിപിഎം അംഗം സുലൈഖ രാജിവച്ചപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോണ്‍ഗ്രസിലെ ഷാജില ബാദുഷ, ബിജെപിയിലെ സുനന്ദ എന്നിവരാണ് മരിച്ചത്.

എറണാകുളം ജില്ലയിലും തെരഞ്ഞെടുപ്പ് നടന്ന അഞ്ചിടത്തും എല്‍ഡിഎഫിനായിരുന്നു വിജയം. എല്‍ഡിഎഫ് മൂന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നും പിടിച്ചെടുക്കുകയായിരുന്നു. രണ്ട് വാര്‍ഡുകള്‍ നിലനിര്‍ത്തി. കോട്ടുവള്ളി ഇരുപത്തിരണ്ടാം വാര്‍ഡ് ആണ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്ത ഒരു വാര്‍ഡ്. എല്‍ഡിഎഫിലെ ആശാ ശെന്തില്‍ 92 വോട്ടുകള്‍ക്ക് വിജയിച്ചു. 2015ല്‍ 47 വോട്ടിന് വിജയിച്ച യുഡിഎഫിലെ സിന്ധു മനോജ് മരിച്ചപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് കിഴക്ക് ഒമ്പതാം വാര്‍ഡാണ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്ത മൊറ്റുരെണ്ണം. ബിജെപിയുടെ രമാദേവി രതീഷും മത്സരിച്ചിരുന്നു. യുഡിഎഫിന്റെ കുത്തക വാര്‍ഡായ ഇവിടെ കഴിഞ്ഞ തവണ യുഡിഎഫിലെ കെ പി ഗോപിനാഥ് 130 വോട്ടിനാണ് ജയിച്ചത്. ഗോപിനാഥ് മരിച്ചപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാവക്കാട് ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. 821 വോട്ടിനാണ് എല്‍ഡിഎഫിന്റെ രജിതാ ശങ്കര്‍ ജയിച്ചത്. തൃപ്പൂണിത്തുറ നഗരസഭയില്‍ 49-ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കെ ജി ജോഷിയാണ് വിജയിച്ചത്. യുഡിഎഫിന്റെ തോപ്പില്‍ ഉദയന്‍ ആണ് രണ്ടാം സ്ഥാനത്ത്.

പുലയരുടെ രാജചരിത്രം രേഖപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചതാരാണ്? പുലയനാര്‍കോട്ട സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കടം ജീവനെടുത്തവരുടെ തലയോട്ടികളുമായി തമിഴ് കര്‍ഷകര്‍ വീണ്ടും ഡല്‍ഹിയില്‍; തടഞ്ഞാല്‍ നഗ്നരായി മാര്‍ച്ച് നടത്തുമെന്ന് വെല്ലുവിളി

പി.എസ് ശ്രീധരന്‍ പിള്ള ഇനി എന്തു ചെയ്യും? പൂരിപ്പിച്ചിട്ടും തീരാതെ ശബരിമല എന്ന ‘സമസ്യ’

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍