UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാനലുകള്‍ ലത്തീഫിനെ പ്രഖ്യാപിച്ചു: മിനിറ്റുകള്‍ക്കകം കളംമാറി; ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍

അവസാന നിമിഷം സ്ഥാനാര്‍ത്ഥി മാറിയത് കനത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌

വേങ്ങരയില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെഎന്‍എ ഖാദര്‍ ആണ് സ്ഥാനാര്‍ത്ഥി. ലീഗ് പാര്‍ലമെന്ററി യോഗത്തിലാണ് തീരുമാനം. ഇന്ന് രാവിലെയും യുഎ ലത്തീഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ചാനലുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ 10.45ഓടെ പാര്‍ട്ടി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോള്‍ കളം മാറുകയായിരുന്നു.

കെഎന്‍എ ഖാദര്‍, പിഎംഎ സലാം, പികെ ഫിറോസ് എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു. ഇന്ന് രാവിലെ യോഗം ചേര്‍ന്നപ്പോള്‍ യുഎ ലത്തീഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയിരുന്നത്. ഇത് അനുസരിച്ച് ചാനലുകള്‍ വാര്‍ത്ത കൊടുക്കുകയും ചെയ്തു. എന്നാല്‍ ഖാദര്‍ പാണക്കാട് തങ്ങളെ നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചതിനെ തുടര്‍ന്ന് തീരുമാനത്തില്‍ മാറ്റമുണ്ടാകുകയായിരുന്നു. അവസാന നമിഷം ഇടപെട്ട തങ്ങളിന്റെ തീരുമാനത്തിന് മുന്നില്‍ നേതൃത്വം വഴങ്ങുകയും ചെയ്തു.

വേങ്ങരയിലേക്ക് ഉടുപ്പു തുന്നി നേതാക്കളുടെ പട; സ്ഥാനാര്‍ഥിയെ പക്ഷേ കുഞ്ഞാലിക്കുട്ടി തീരുമാനിക്കും

ഖാദര്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ ലത്തീഫ് മലപ്പുറം ലീഗ് സെക്രട്ടറിയാകും. വേങ്ങര തെരഞ്ഞെടുപ്പ് വേണ്ട ഒരുക്കങ്ങളെല്ലാം ലീഗ് പൂര്‍ത്തിയാക്കി കഴിഞ്ഞു. 20ന് നടക്കുന്ന കണ്‍വന്‍ഷനില്‍ സംസ്ഥാനത്തെ പ്രധാന യുഡിഎഫ് നേതാക്കളെല്ലാം പങ്കെടുക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍