UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുമ്മനത്തെയും മോദിയെയും ട്രോളുന്നത് നിര്‍ത്തിക്കോ! ഇടതു സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നിര്‍ദ്ദേശം

നെഗറ്റീവ് പബ്ലിസിറ്റി ബിജെപിയ്ക്ക് ഗുണം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം

കുമ്മനം രാജശേഖരനെയും നരേന്ദ്ര മോദിയെയും ട്രോളുന്ന പോസ്റ്റുകള്‍ ഒഴിവാക്കണമെന്ന് ഇടത് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സന്ദേശം. നെഗറ്റീവ് പബ്ലിസിറ്റി ബിജെപിയ്ക്ക് ഗുണം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ബിജെപിയ്ക്ക് കഴിഞ്ഞ കുറച്ച് കാലങ്ങളായുണ്ടായ വളര്‍ച്ച ശ്രദ്ധിക്കണമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍, പോരായ്മകള്‍, അഴിമതി എന്നിവയെക്കുറിച്ച് മാത്രം ഉയര്‍ത്തിക്കാട്ടുക, നരേന്ദ്ര മോദിയെ ട്രോളുന്നത് ഒഴിവാക്കണം. ശരിയായ രാഷ്ട്രീയം പറയാതിരിക്കാനാണ് അവര്‍ മറ്റ് വിഷയങ്ങള്‍ ഉന്നയിക്കുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ മൂത്രത്തില്‍ നിന്ന് യൂറിയ ശേഖരണം പോലുള്ള വാര്‍ത്തകള്‍ ഇതിന് ഉദാഹരണമാണ്.

കേരള സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍ ഇടത് സ്ഥാനാര്‍ത്ഥിയുടെ മികവുകള്‍ തുടങ്ങിയവയ്ക്ക് വലിയ പ്രചാരണം നല്‍കുക, എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പേര് പോലും പരാമര്‍ശിക്കാതിരിക്കുക, ഒരു ദിവസം ഒരു പോസ്റ്റ് എന്ന നിലയ്ക്ക് പ്രചരണം നടത്തുക എന്നിവയാണ് കുറിപ്പിലെ നിര്‍ദ്ദേശങ്ങള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍