UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊല്‍ക്കത്തയില്‍ തൊഴിലില്ലായ്മയ്‌ക്കെതിരെ ഇടത് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്ക്

ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു

തൊഴിലില്ലായ്മയ്‌ക്കെതിരെ കൊല്‍ക്കത്ത നഗരത്തില്‍ ഇന്ന് നടന്ന ഇടത് സംഘടനകളുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം. ഹൗറയില്‍ നിന്നും നഗരമധ്യത്തിലേക്ക് കടക്കാന്‍ ശ്രമിച്ച റാലി പോലീസ് തടഞ്ഞതോടെയാണ് വിദ്യാര്‍ത്ഥികളും പോലീസും ഏറ്റുമുട്ടിയത്.

ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. സമരക്കാരില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ടെന്നാണ് സൂചന. ചില മാധ്യമപ്രവര്‍ത്തകര്‍ക്കും സമരത്തില്‍ പരിക്കേറ്റിട്ടുണ്ട്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകള്‍ ചേര്‍ന്നായിരുന്നു പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ഇന്നലെ ഹൂഗ്ലിയില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. മാര്‍ച്ച് കൊല്‍ക്കത്ത നഗരത്തിന് സമീപത്ത് എത്തിയപ്പോഴേക്ക് നിരവധിപേരാണ് റാലിയില്‍ അണിനിരന്നത്.

‘നബന്ന ചലോ’ അഥവാ നിയമസഭയിലേക്ക് പോകാമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു മാര്‍ച്ച്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലില്ലാത്ത യുവാക്കള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന് സമരക്കാര്‍ ആരോപിച്ചു.

ഹൂഗ്ലിയിലലെ സിംഗൂരില്‍ ഉപേക്ഷിക്കപ്പെട്ട നാനോ പ്ലാന്റില്‍ നിന്നാണ് പ്രതിഷേധ പ്രകടനം തുടങ്ങിയത്. പശ്ചിമബംഗാളില്‍ വീണ്ടും ശക്തി തെളിയിക്കാന്‍ ഇടത് പക്ഷത്തിന് ലഭിച്ച അവസരം കൂടിയാണ്.

also read: ആർ‌എസ്എസ്സിനെക്കുറിച്ചുള്ള ‘മുൻധാരണകൾ’ തിരുത്തണം: വിദേശമാധ്യമങ്ങളെ നേരിൽ കാണാൻ മോഹൻ ഭാഗവത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍