UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതിര്‍ത്തിയില്‍ ഇന്ത്യയുടെ തിരിച്ചടി: പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

അധിനിവേശ കാശ്മീരിലെ ഭീകരരുടെ താവളത്തിലാണ് വ്യോമസേന ആക്രമണം നടത്തിയത്

പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ വ്യോമസേന പാക് അധിനിവേശ കാശ്മീരില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഡല്‍ഹിയില്‍ യോഗം വിളിച്ചു ചേര്‍ത്തത്. പ്രധാനമന്ത്രി മോദിയെ കൂടാതെ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്, നിര്‍മ്മലാ സീതാരാമന്‍, വിവിധ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

യോഗത്തില്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. പുലര്‍ച്ചെ 3.30നാണ് ആക്രമണം തുടങ്ങിയത്. 21 മിനിറ്റ് നേരം ആക്രമണം തുടര്‍ന്നു. അധിനിവേശ കാശ്മീരിലെ ഭീകരരുടെ താവളത്തിലാണ് വ്യോമസേന ആക്രമണം നടത്തിയത്. 12 മിറാഷ് വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു. ആയിരം കിലോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു. നൂറ് ശതമാനം വിജയമാണെന്നും മൂന്ന് ഭീകര കേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ത്തെന്നും വ്യോമ സേനാ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദ് താവളത്തിലാണ് ആദ്യ ആക്രമണമുണ്ടായത്. പിന്നീട് മുസാഫറാബാദ്, ചകോതി എന്നീ ക്യാമ്പുകളിലും ആക്രമണമുണ്ടായി. ജെയ്‌ഷെ കണ്‍ട്രോള്‍ റൂമുകളും തകര്‍ത്തു. ആക്രമണത്തില്‍ മുന്നൂറ് പേര്‍ കൊല്ലപ്പെട്ടതായാണ് നിഗമനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍