UPDATES

മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായിട്ട് നാല് ദിവസം; സര്‍ക്കാര്‍ ഇടപെട്ടിട്ടും ഹെലികോപ്റ്റര്‍ എത്തിയില്ല, ക്ഷുഭിതരായി നാട്ടുകാര്‍

കാര്‍ലോസിന്റെ തിരച്ചിലിനായി ഹെലികോപ്റ്റര്‍ വിട്ടുനല്‍കാമെന്ന് കളക്ടര്‍ ഉറപ്പ് പറഞ്ഞിട്ടും നടപടിയുണ്ടായില്ല

നാല് ദിവസം മുമ്പ് കടലില്‍ കാണാതായ കാര്‍ലോസിന് വേണ്ടിയുള്ള തിരച്ചില്‍ ഫലപ്രദമാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു. അഞ്ചു തെങ്ങ് കവലയിലാണ് നാട്ടുകാരുടെ പ്രതിഷേധം. കാര്‍ലോസിന്റെ തെരച്ചിലിനായി ഹെലികോപ്റ്റര്‍ വിട്ടുനല്‍കാമെന്ന് കളക്ടര്‍ ഉറപ്പുനല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധം.

അതേസമയം കാര്‍ലോസിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെയും അറിയിച്ചത്. നേവി, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ് എന്നിവരടങ്ങിയ ജോയിന്റ് ഓപ്പറേഷന്‍ ടീം തിരച്ചില്‍ നടത്തുമെന്നും മുഖ്യമന്ത്രി പറയുന്നു. ഈ സംഘം എറണാകുളത്തുനിന്ന് ഇന്ന് രാവിലെ എട്ടുമണിക്ക് തിരിച്ചിട്ടുണ്ട്. ഇതിനിടെയിലാണ് നാട്ടുകാരുടെ റോഡ് ഉപരോധം.

അതേസമയം കാണാതായി നാല് ദിവസമായ സ്ഥിതിയ്ക്ക് കാര്‍ലോസ് മരിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് നാട്ടുകാര്‍. മത്സ്യബന്ധനത്തിനായി മറ്റുള്ളവര്‍ക്കൊപ്പം പോകുമ്പോള്‍ തീരക്കടലില്‍ വച്ച് വള്ളം മറിഞ്ഞാണ് കാര്‍ലോസിനെ കാണാതായത്. മറ്റുള്ളവര്‍ അതേ വള്ളത്തില്‍ തന്നെ കരയിലേക്ക് തിരികെയെത്തി. അഞ്ചുതെങ്ങ് സ്വദേശിയാണ് കാര്‍ലോസ്. കഴിഞ്ഞദിവസമാണ് ഹെലികോപ്റ്റര്‍ വിട്ടുകൊടുക്കാമെന്ന് കളക്ടര്‍ ഉറപ്പുനല്‍കിയത്. കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും മൃതദേഹം പോലും ലഭിക്കാത്തതില്‍ നാട്ടുകാര്‍ ക്ഷുഭിതരാണ്.

read more:നീണ്ടവായന: കടലില്‍ ഒഖിയെ അതിജീവിച്ച ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം

കഴിഞ്ഞ പത്ത് വര്‍ഷമായി ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പ്രതിവര്‍ഷം പത്ത്, പന്ത്രണ്ട് പേരെങ്കിലും കടലില്‍ മരിക്കുന്നുണ്ടെന്നും ഇതിപ്പോള്‍ ഇവിടെ പതിവായിരിക്കുന്നുവെന്നും അഞ്ചുതെങ്ങ് സ്വദേശി ഷാലു ഫ്രാന്‍സിസ് അഴിമുഖം പ്രതിനിധിയോട് പറഞ്ഞു. 2008ന് ശേഷം ഇവിടെയുണ്ടാകുന്ന 43-ാമത്തെ മരണമാണ് കാര്‍ലോസിന്റേത്.

മുതലപ്പൊഴിയിലെ പുലിമുട്ട് നിര്‍മ്മാണത്തിലെ അപാകത മൂലം കടലിന്റെ സ്വഭാവത്തിലുണ്ടായ മാറ്റമാണ് മരണങ്ങള്‍ക്ക് കാരണമെന്നും ഷാലു ചൂണ്ടിക്കാട്ടുന്നു. അതുമൂലം തീരക്കടലിലും തീരത്തും ആക്രമസ്വഭാവമുള്ള തിരകള്‍ പതിവായിരിക്കുകയാണ്. ഇതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണം. കടല്‍ തീരത്തേക്ക് കയറുന്നതും ഇതിന്റെ ഫലമാണ്. നശീകരണ സ്വഭാവമുള്ള തിരകള്‍ ഇവിടുത്തെ വീടുകള്‍ പലതും നശിക്കുന്നതിനും കാരണമായിട്ടുണ്ട്.

കഴിഞ്ഞ പതിനെട്ട് വര്‍ഷമായി മുതലപ്പൊഴി, അഞ്ചുതെങ്ങ്, മാമ്പള്ളി തീരങ്ങളില്‍ നിന്ന് കടലില്‍ പണിക്ക് പോകുന്ന പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ നേരിടുന്നത് ദുരിതമാണ്. അവരുടെ അറിവുകള്‍ക്കും അനുഭവങ്ങള്‍ക്കും തിട്ടപ്പെടുത്താനാകാത്ത വിധം കടലിന്റെ സ്വഭാവം മാറിയിരിക്കുന്നു. തീരം കുറഞ്ഞ് അടിയൊഴുക്കുകള്‍ ശക്തമാകുന്നു. അപകടങ്ങള്‍ സ്ഥിരം കാഴ്ചകളും അപകടമരണം സാധാരണവുമാകുന്നു.

പരുക്കന്‍ കാലാവസ്ഥയുള്ള ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കടലില്‍ പോകുന്നതിനായാണ് ഫിഷിങ് ഹാര്‍ബര്‍ വേണമെന്ന ആവശ്യമുന്നയിച്ച് തീരദേശവാസികള്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ നിരന്തര സമരം ചെയ്തത്. പക്ഷേ ഇന്ന് ‘സമരം നടത്തി വാങ്ങിയ വിന’ എന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പുലിമുട്ടിനെ വിശേഷിപ്പിക്കുന്നത്. വളരെ അശാസ്ത്രീയമായി കെട്ടിപ്പൊക്കിയ മുതലപ്പൊഴിയിലെ പുലിമുട്ട് മരണക്കെണിയായി മാറിയിരിക്കുകയാണ്. 2000ലാണ് തീരദേശവാസികളുടെ ആവശ്യമനുസരിച്ച് പുലിമുട്ട് നിര്‍മിക്കാന്‍ ആരംഭിക്കുന്നത്. ചെന്നൈ ഐഐടി സമര്‍പ്പിച്ച രൂപരേഖയിലാണ് പുലിമുട്ട് തീര്‍ത്തത്. ആദ്യത്തെ പുലിമുട്ട് നിര്‍മാണം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ പുലിമുട്ട് നിര്‍മിച്ചിരിക്കുന്നത് ശരിയായ രീതിയിലോ രൂപലേഖയിലോ അല്ലെന്ന് പൂനെ ഐഐടിയുടെ പഠനം ഉണ്ടാകുന്നത്. അതിനെ തുടര്‍ന്ന് പൂനെ ഐഐടി രണ്ടാമത്തെ രൂപരേഖ കൊണ്ടുവരികയായിരുന്നു. ആദ്യ പുലിമുട്ട് നിര്‍മിച്ച് കരിങ്കല്ലുകള്‍ അപ്പാടെ കടലില്‍ തന്നെ നിക്ഷേപിച്ചായിരുന്നു രണ്ടാമത്തെ രൂപരേഖയുടെ നിര്‍മാണം. എന്നാല്‍ രണ്ടാമത്തെ പുലിമുട്ട് നിര്‍മാണം അശാസ്ത്രീയമാണെന്ന് പിന്നീട് തെളിഞ്ഞു. നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം കടലിന്റെ സ്വഭാവം അപ്പാടെ മാറുകയും അപകടമരണങ്ങള്‍ പതിവാകുകയും ചെയ്തു.

read more:പാസ്‌പോര്‍ട്ടില്‍ ബിഹാര്‍ യുവതിയുടെ ഭര്‍ത്താവ് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍