UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 23ന്: പ്രചരണത്തിന് 40 ദിവസം; ഫലമറിയാന്‍ ഒരു മാസത്തെ കാത്തിരിപ്പ്

കേരളത്തില്‍ വോട്ടെടുപ്പ് ഒറ്റഘട്ടമായി പൂര്‍ത്തിയാകും

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഏഴ് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പില്‍ മൂന്നാം ഘട്ടത്തിലാണ് കേരളത്തിലെ വോട്ടെടുപ്പ്. ഏപ്രില്‍ 23നാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. 14 സംസ്ഥാനങ്ങളിലായി 115 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് മൂന്നാം ഘട്ടത്തില്‍ നടക്കുന്നത്. ഏപ്രില്‍ 11ന് തുടങ്ങുന്ന വോട്ടെടുപ്പ് മെയ് 19ന് അവസാനിക്കും.

കേരളത്തെ കൂടാതെ അസം, ബിഹാര്‍, ഛത്തിസ്ഗഡ്, ഗുജറാത്ത്, ഗോവ, ജമ്മു കാശ്മിര്‍, കര്‍ണാടക, മഹാരാഷ്ട്ര, ഒഡിഷ, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ദാദ്ര ആന്‍ നാഗര്‍, ദാമന്‍ ആന്‍ഡ് ദിയു എന്നിവിടങ്ങളിലെ വോട്ടെടുപ്പാണ് മൂന്നാം ഘട്ടത്തിലുള്ളത്. കേരളത്തില്‍ വോട്ടെടുപ്പ് ഒറ്റഘട്ടമായി പൂര്‍ത്തിയാകും.

കേരളത്തില്‍ ആകെ 2,54,08,711 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,22,97,403 പുരുഷന്മാരും 1,31,11,189 സ്ത്രീകളും 119 ട്രാന്‍സ്‌ജെന്‍ഡറുകളുമാണ് ഉള്ളത്. 66,584 വോട്ടര്‍മാര്‍ പ്രവാസികളാണ്. ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരില്‍ എട്ട് പേര്‍ പ്രവാസി വോട്ടര്‍മാരാണ്.

നാളെ മുതല്‍ 41 ദിവസങ്ങളാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ലഭിക്കുന്നത്. മെയ് 23നാണ് വോട്ടെണ്ണല്‍. അതായത് വോട്ട് രേഖപ്പെടുത്തി ഒരു മാസം കാത്തിരുന്നാലാണ് ഫലമറിയാന്‍ സാധിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍