UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇടുക്കിയില്‍ ലോറി മറിഞ്ഞ് മൂന്ന് മരണം; മരിച്ചത് തമിഴ്‌നാട് സ്വദേശികള്‍

തമിഴ്‌നാട്ടില്‍ നിന്നും തേങ്ങ കയറ്റി കോട്ടയത്തേക്ക് വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്

ഇടുക്കി കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. മധുര സ്വദേശി ഭൂമി രാജന്‍ ഉള്‍പ്പെടെ മൂന്ന് തമിഴ്‌നാട്ടുകാരാണ് മരിച്ചത്.

വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും തേങ്ങ കയറ്റി കോട്ടയത്തേക്ക് വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. മൂന്നുപേരും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.

മൂന്നുപേരുടെയും മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനും തുടര്‍നടപടികള്‍ക്കുമായി മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. ലോഡ് വലുതായതിനാലാണ് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് അറിയുന്നത്.

also read:“ക്യാമ്പിലേക്ക് കക്കൂസിന്റെ പണിയെടുക്കാന്‍ മണ്ണു മാന്തിയപ്പോള്‍ അമ്മമ്മയെ മാന്തിയെടുക്കുകയാണോ എന്നാണവന്‍ ചോദിച്ചത്”; ദുരന്തരാത്രിയെ ഓര്‍മിച്ച് കവളപ്പാറക്കാര്‍, ഇനി എങ്ങോട്ട് പോകും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍