UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണന്താനം പേടിക്കണ്ട, ക്രിസ്തു ജീവിച്ചിരിപ്പില്ല; എം സ്വരാജ്

ആര്‍എസ്എസിന് പറ്റിയ ആളെത്തന്നെയാണ് പ്രധാന മന്ത്രി തിരഞ്ഞ് പിടിച്ച് മന്ത്രിസഭയിലെടുത്തത്

കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ പരിഹാസരൂപേണ വിമര്‍ശിച്ച് എം സ്വരാജ് എംഎല്‍എ. ആര്‍ എസ് എസിന് പറ്റിയ ആളെത്തന്നെയാണ് പ്രധാന മന്ത്രി തിരഞ്ഞ് പിടിച്ച് മന്ത്രിസഭയിലെടുത്തത്. വഴിതെറ്റിയിട്ടില്ല, എത്തേണ്ടിടത്തു തന്നെയാണ് അല്‍ഫോന്‍സ് കണ്ണന്താനം എത്തിച്ചേര്‍ന്നത്. ആര്‍എസ് എസിന്റ കണക്കുകൂട്ടല്‍ തെറ്റിയിട്ടില്ലെന്ന് തുടക്കത്തിലേ തന്നെ കണ്ണന്താനം തെളിയിച്ചുവെന്നും സ്വരാജ് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു…

സ്വരാജിന്റെ ഫെയയ്‌സ്ബുക്ക് പോസ്റ്റ്

കണ്ണന്താനം കലക്കി ….!
ബീഫു കഴിക്കുന്നവര്‍ അവരവരുടെ രാജ്യങ്ങളില്‍ നിന്നും കഴിച്ചതിന് ശേഷം ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്ന് പുത്തന്‍ മന്ത്രി കണ്ണന്താനം.

ഇന്ത്യക്കാരായ ബീഫു കഴിക്കുന്നവരുടെ കാര്യത്തില്‍ മന്ത്രി പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല. ഭാഗ്യം.

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ്. ഭരണ നിയന്ത്രണം ആര്‍ എസ് എസിനാണ് .
ആരും ഒന്നും വില കുറച്ചു കാണേണ്ടതില്ല. ആര്‍ എസ് എസിന് പറ്റിയ ആളെത്തന്നെയാണ് പ്രധാന മന്ത്രി തിരഞ്ഞ് പിടിച്ച് മന്ത്രിസഭയിലെടുത്തത്. വഴിതെറ്റിയിട്ടില്ല, എത്തേണ്ടിടത്തു തന്നെയാണ് അല്‍ഫോന്‍സ് കണ്ണന്താനം എത്തിച്ചേര്‍ന്നത്. ആര്‍ എസ് എസിന്റ കണക്കുകൂട്ടല്‍ തെറ്റിയിട്ടില്ലെന്ന് തുടക്കത്തിലേ തന്നെ കണ്ണന്താനം തെളിയിച്ചു.

‘മോദിക്കും യേശു ക്രിസ്തുവിനും ഒരേ സ്വപ്നമായിരുന്നു ‘ എന്നതാണ് ലഭ്യമായ ഒടുവിലത്തെ മന്ത്രി വചനം. 

കണ്ണന്താനത്തിന് ഭയപ്പെടാനില്ല. യേശു ക്രിസ്തു ജീവിച്ചിരിപ്പില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍