UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സി ഒ ടി നസീറിനെതിരായ ആക്രമണം: പാര്‍ട്ടിക്ക് പങ്കില്ല; നിഷ്പക്ഷ അന്വേഷണം വേണമെന്നും എം വി ജയരാജന്‍

ആക്രമണത്തിന് പിന്നില്‍ ആരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ജയരാജന്‍

വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഇതേക്കുറിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്നും ആക്രമണത്തിന് പിന്നില്‍ ആരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം കൗണ്‍സിലറുമായ സി ഒ ടി നസീറിന് മെയ് 19നാണ് വെട്ടേറ്റത്. വൈകുന്നേരം എട്ട് മണിയോടെ തലശേരി കയ്യത്ത് റോഡില്‍ വച്ചാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നസീറിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കൈയ്ക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിയായിരുന്നു നസീര്‍.

പാര്‍ട്ടി അംഗത്വം പുതുക്കുന്ന അപേക്ഷ ഫോമില്‍ മത കോളം ഉള്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി 2015ല്‍ പാര്‍ട്ടിയുമായി അകന്നു. പി ജയരാജനെതിരെ മത്സര രംഗത്ത് വന്നതോടെ നസീര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ തലശേരിയില്‍ മത്സരിക്കാന്‍ തയ്യാറെടുത്തെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. കഴിഞ്ഞ ദിവസം പി ജയരാജനും നസീറിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയിരുന്നു.

read more:‘നമ്മടെ പള്ളീല്‍ അടക്കാനാരുന്നു അമ്മാമ്മച്ചിക്ക് ആഗ്രഹം, മറ്റേ പള്ളിക്കാര് ക്യാഷ് ടീമാണ്, ചില്ലു കല്ലറയും സെല്ലും ഒക്കെയുള്ളവര്‍’; ദളിത്‌ ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം എട്ടാം ദിവസവും മോര്‍ച്ചറിയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍