UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മരടില്‍ പൊളിക്കുന്നതില്‍ മേജര്‍ രവിയുടെയും സൗബിന്റെയും ഫ്‌ളാറ്റുകളും; നിയമപരമായി നേരിടുമെന്ന് ഫ്‌ളാറ്റ് ഉടമകള്‍

നിയമപരമായ എല്ലാ രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തിയാണ് ഈ ഫ്‌ളാറ്റില്‍ തുടങ്ങിയതെന്ന് ഇവര്‍ പറയുന്നു.

പരിസ്ഥിതിലോല പ്രദേശത്ത് നിര്‍മ്മിച്ചതിന്റെ പേരില്‍ പൊളിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ട ഫ്‌ളാറ്റുകളില്‍ ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിയുടെയും നടന്‍ സൗബിന്റെയും ഫ്‌ളാറ്റുകളും. മരട് കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഫ്‌ളാറ്റാണ് പൊളിക്കുന്നത്. അതേസമയം സുപ്രിംകോടതി ഉത്തരവിനെതിരെ ഹര്‍ജി നല്‍കാനാണ് ഫ്‌ളാറ്റ് ഉടമകളുടെ തീരുമാനം.

തൊണ്ണൂറ് ഫ്‌ളാറ്റുകളാണ് ഹോളിഫെയ്ത്ത് കെട്ടിട സമുച്ചയത്തിലുള്ളത്. ചലച്ചിത്ര പ്രവര്‍ത്തകരും അഭിഭാഷകരും ഡോക്ടര്‍മാരും പ്രവാസി വ്യവസായികളുമുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവരാണ് ഇവിടെ താമസിക്കുന്നത്. നിയമപരമായ എല്ലാ രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തിയാണ് ഈ ഫ്‌ളാറ്റില്‍ തുടങ്ങിയതെന്ന് ഇവര്‍ പറയുന്നു.

ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും കൊണ്ട് ഫ്‌ളാറ്റ് വാങ്ങിയവരാണ് ഇവരില്‍ പലരും. അതുകൊണ്ട് തന്നെ ഉടമകളുടെ പ്രശ്‌നങ്ങളും കോടതി കണക്കിലെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. മരട് പഞ്ചായത്ത് മുന്‍സിപ്പാലിറ്റിയായപ്പോള്‍ പരിസ്ഥിതി ലോല മേഖലയുടെ മാപ്പിംഗില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ പിഴവാണ് ഇപ്പോഴത്തെ നീക്കത്തിന് കാരണമെന്നും ഉടമകള്‍ പറയുന്നു.

സമാന പ്രശ്‌നം നേരിടുന്ന എല്ലാ ഫ്‌ളാറ്റുകളുടെയും ഉടമകളുടെ പൊതുവേദിയുണ്ടാക്കി സുപ്രിംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാനാണ് ഇവരുടെ തീരുമാനം.

read more:തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരവിളംബരത്തിന് തിടമ്പേറ്റും; എഴുന്നെള്ളിപ്പിന് കർശന ഉപാധികളോടെ കളക്ടറുടെ അനുമതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍