UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കടകംപള്ളി കനിയാന്‍ ക്ഷേത്ര ജീവനക്കാരുടെ ശത്രുസംഹാര പൂജ

ചില വന്‍കിട ക്ഷേത്രങ്ങളില്‍ നിന്നും പണം കൈപ്പറ്റിയ ഉദ്യോഗസ്ഥരും ചില സമുദായ സംഘടനകളും ചേര്‍ന്ന് നിയമ പരിഷ്‌കരണ ബില്‍ അട്ടിമറിക്കുകയായിരുന്നെന്നാണ് ആരോപണം

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കനിയാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശത്രുസംഹാര പൂജ. ശത്രുസംഹാര പൂജ കൂടാതെ ജലധാര, നെയ് വിളക്ക്, കൂവള മാല തുടങ്ങിയ മറ്റ് പ്രധാന വഴിപാടുകളും നടത്തുന്നുണ്ട്. മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കടകംപള്ളിക്കായി ശത്രുസംഹാര പൂജ നടത്താന്‍ ദേവസ്വം ജീവനക്കാര്‍ മന്ത്രിയുടെ നക്ഷത്രം വരെ അന്വേഷിച്ചിരുന്നു. എന്നാല്‍ നക്ഷത്രം ലഭിക്കാതെ വന്നതോടെ പേരും വയസ്സും നല്‍കി ശത്രുസംഹാര പൂജ നടത്തുകയായിരുന്നു. ഈ നിയമസഭയില്‍ തന്നെ ബില്‍ പാസക്കണമേയെന്നും അതിന് ആവശ്യമായ ശക്തി സര്‍ക്കാരിനുണ്ടാകണേയെന്നുമാണ് പ്രാര്‍ത്ഥന.

കഴിഞ്ഞ നവംബറിലെ സമ്മേളനത്തില്‍ ബില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് മന്ത്രി ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ ബജറ്റ് സമ്മേളനത്തിലുണ്ടാകുമെന്നും പ്രഖ്യാപനമുണ്ടായി. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സമ്മേളനത്തിലും ബില്‍ ഉള്‍പ്പെടുത്താതെ വന്നതോടെയാണ് ക്ഷേത്ര ജീവനക്കാര്‍ ബില്‍ പാസാകാനായി പൂജ നടത്താന്‍ തീരുമാനിച്ചത്.

ഒരുവര്‍ഷം മുമ്പാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് പരിഷ്‌കരണ ബില്‍ നിയമ വകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടത്. എന്നാല്‍ ഇതുവരെയും ബില്‍ വെളിച്ചെ കണ്ടില്ല. ചില വന്‍കിട ക്ഷേത്രങ്ങളില്‍ നിന്നും പണം കൈപ്പറ്റിയ ഉദ്യോഗസ്ഥരും ചില സമുദായ സംഘടനകളും ചേര്‍ന്ന് നിയമ പരിഷ്‌കരണ ബില്‍ അട്ടിമറിക്കുകയായിരുന്നെന്നാണ് ആരോപണം. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 1632 ക്ഷേത്രങ്ങളിലെ ഏഴായിരത്തോളം വരുന്ന ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചത്. നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് നിയമവകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു.

അതേസമയം ചില സംശയങ്ങളുള്ളതിനാലാണ് അന്തിമ ബില്‍ തയ്യാറാക്കാത്തതെന്നാണ് നിയമവകുപ്പിന്റെ വിശദീകരണം. സംശയങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന് അന്വേഷണ സമിതി തന്നെ വ്യക്തമാക്കിയിട്ടും ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് പൂഴ്ത്തി വയ്ക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍