UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാരാഷ്ട്രയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി യുവാവിനെ കാണാതായി

നിതീഷും വൈശാഖും കൂടി കൊയ്ന അണക്കെട്ടിലേക്ക് വിനോദ യാത്ര പോയതായിരുന്നു.

മഹരാഷ്ട്രയിലെ സത്താറ ജില്ലയിലെ കൊയ്ന അണക്കെട്ടിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിക്കുകയും കൂടെയുണ്ടായ മലയാളിയെ കാണാതാവുകയും ചെയ്തു. കണ്ണൂര്‍ പെരളശ്ശേരി സ്വദേശി വൈശാഖ് നമ്പ്യാരെയാണ്(40) കാണാതായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിതീഷ് ഷേലാരുവാണ് മരിച്ചത്.

നിതീഷും വൈശാഖും കൂടി കൊയ്ന അണക്കെട്ടിലേക്ക് വിനോദ യാത്ര പോയതായിരുന്നു. ശനിയാഴ്ച രാത്രിയോടെ പബല്‍ നാല എന്ന സ്ഥലത്തുവച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ 200 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികള്‍ അപകടത്തില്‍പ്പെട്ട കാര്‍ കാണുന്നത്.സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ നിതീഷിന്റെ മൃതദേഹം കാറില്‍ നിന്ന് ലഭിച്ചു. അതേസമയം പൊലീസും സമീപവാസികളും തിരച്ചില്‍ നടത്തിയെങ്കിലും വൈശാഖിനെ കണ്ടെത്തനായില്ല. ശക്തമായ മഴ തിരച്ചിലിന് തടസമായിട്ടുണ്ട്. കുടുംബസമേതം ന്യൂസിലാന്‍ഡിലാണ് വൈശാഖ്. ഔദ്യോഗിക ആവശ്യത്തിനായി അടുത്തിടെയാണ് പുനെയിലെത്തിയത്.

കാര്‍ ഓടിച്ചിരുന്നത് നിതീഷായിരുന്നു. ഭാര്യ: കോമള്‍, മക്കള്‍: അവന്തിക, അനിക, അമ്മ: പ്രസന്ന നമ്പാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍