UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കാണാതായി

സമാനമായ സംഭവങ്ങള്‍ ഈ പ്രദേശത്ത് ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തട്ടിക്കൊണ്ട് പോയതാകാം എന്ന നിഗമനത്തിലാണ് പരിസരവാസികള്‍

ഡല്‍ഹിയിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കാണാതായി. കേന്ദ്രീയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന കൂട്ടുകാരിയെയും കാണാതായിരിക്കുകയാണ്.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനാണ് കുട്ടികള്‍ വീടുകളില്‍ നിന്നിറങ്ങിയത്. വളരെ നേരം കഴിഞ്ഞിട്ടും തിരികെയെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പോലീസിലും പരാതി നല്‍കി. എന്നാല്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സമാനമായ സംഭവങ്ങള്‍ ഈ പ്രദേശത്ത് ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തട്ടിക്കൊണ്ട് പോയതാകാം എന്ന നിഗമനത്തിലാണ് പരിസരവാസികള്‍.

കുട്ടികള്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഇതനുസരിച്ച് ഫോട്ടോസ്റ്റാറ്റ് എടുത്ത ശേഷം കുട്ടികള്‍ കടയില്‍ നിന്നും ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു വളവിന് ശേഷം ഇരുവരും അപ്രത്യക്ഷരാകുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍