UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സവര്‍ണതയും അവര്‍ണതയും പറയുന്നവര്‍ വിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു: മാളികപ്പുറം മേല്‍ശാന്തി

തൊട്ടടുത്ത ക്ഷേത്രത്തില്‍ പോലും പോകാന്‍ ശ്രമിക്കാത്തവരാണ് മല കയറാന്‍ ശ്രമിക്കുന്നതെന്നും അനീഷ് നമ്പൂതിരി

നാമജപ പ്രതിഷേധത്തിനും വിശ്വാസികള്‍ക്കുമാണ് തന്റെ പൂര്‍ണപിന്തുണയെന്ന് മാളികപ്പുറം മേല്‍ശാന്തി. വീടിന് തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ ഒരിക്കല്‍ പോലും പോകാത്തവരാണ് ശബരിമലയില്‍ എത്താന്‍ ശ്രമിക്കുന്നതെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി പറഞ്ഞു.

സവര്‍ണതയും അവര്‍ണതയും ഫ്യൂഡലിസവും പറയുന്നവര്‍ വിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അനീഷ് മനോരമ ന്യൂസിനോട് പറഞ്ഞു.

വിശ്വാസികളുടേത് ധര്‍മ്മ സമരമാണെന്നാണ് മേല്‍ശാന്തി പറയുന്നത്. ആചാരങ്ങള്‍ മുറുകെ പിടിക്കണമെന്നും അനീഷ് നമ്പൂതിരി ആവശ്യപ്പെട്ടു. അയ്യപ്പനെ കാണാനെത്തുന്നവര്‍ ജാതിയും മതവും നോക്കി വരുന്നവരല്ലെന്നും അനീഷ് പറഞ്ഞു.

സ്ത്രീകളെ മാത്രമല്ല, ബ്രാഹ്മണനല്ലാത്ത ഈ പൂജാരിയേയും ശബരിമലയില്‍ കയറ്റില്ലെന്നാണ് അവര്‍ പറയുന്നത്

ശബരിമല LIVE: മൂന്നുദിവസത്തെ നടവരവ് 1 കോടി 12 ലക്ഷം; നാളെ നട അടയ്ക്കും

“മോദിയുടെ ഗുണ്ടകൾ’ ക്ഷേത്രത്തിൽ സ്ത്രീകളെ തടയുന്നു”: ദി ഓസ്ട്രേലിയൻ സ്ത്രീപ്രവേശനം വാർത്തയാക്കിയത് ഇങ്ങനെ

ഒരഞ്ചാറ് കൊല്ലം കഴിയുമ്പോള്‍ ഇവിടെ ബാറും അഞ്ചാറ് ഹോട്ടലുകളും കൂടി കാണാം; ഒരു ‘ഭക്തൻ’ പറയുന്നത് കേള്‍ക്കുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍