UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എസ്ഡിപിഐയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ അഭിമന്യുവും ചെഗുവേരയും

മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എസ്ഡിപിഐയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

എസ്ഡിപിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്. സൈറ്റ് തുറക്കുന്നവര്‍ക്ക് ഇപ്പോള്‍ എസ്ഡിപിഐ കൊലപ്പെടുത്തിയ മഹാരാജസ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെയും ചെഗുവേരയുടെയും ചിത്രമാണ് ഇപ്പോള്‍ എസ്ഡിപിഐയുടെ sdpi.in എന്ന സൈറ്റ് തുറന്നാല്‍ കിട്ടുക.

ഭാരത സര്‍ക്കാരിന്റെ ഔദ്യോഗിക ലോഗോയും മറ്റും അനധികൃതമായി ഉപയോഗിച്ച് വിദേശധനസഹായം വരെ സ്വീകരിക്കാനുള്ള ലിങ്കും പബ്ലിഷ് ചെയ്ത എസ്ഡിപിഐയുടെ സൈറ്റ് ഹാക്ക് ചെയ്യുന്നുവെന്ന് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും രാജ്യത്തെ മതേതരത്വത്തിനുമെതിരെ ഇവര്‍ സൈറ്റിലൂടെ പ്രചരിപ്പിച്ച സന്ദേശങ്ങള്‍ സ്‌ക്രീന്‍ ഷോട്ടുകളെടുത്ത് തങ്ങളെന്തിനാണ് സൈറ്റ് ഹാക്ക് ചെയ്യുന്നതെന്നും മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

‘മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് വിരൂപപ്പെടുത്തിയത്
സഖാവ് അഭിമന്യു ഇപ്പോഴും ജീവിച്ചിരിക്കുന്നു

എസ്ഡിപിഐ എന്ന തീവ്രവാദി സംഘടനയുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ വെബ്‌സൈറ്റില്‍ ഭാരതത്തിന്റെ ദേശീയതയെ അപമാനിക്കുന്ന തരത്തില്‍ ഉള്ള പോസ്റ്റുകള്‍ കണ്ടതിനാലും ഒരു നിര്‍ദ്ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അഭിമന്യു എന്ന യുവാവിനെ രാഷ്ട്രീയ തിമിരം കാരണം അതിക്രൂരമായി കൊന്നു തള്ളുകയും കൊലയാളികളുടെ രക്ത കറ പുരണ്ട ആയുധവും വസ്ത്രങ്ങളും തെളിവുകളും നശിപ്പിച്ചു പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനിന്നതിനാലും നിങ്ങളുടെ തീവ്രവാദി ആശയം ഇന്ത്യയില്‍ പ്രചരിപ്പിച്ച് പാവം ജനങ്ങളുടെ ഇടയില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് കൊണ്ടും ഞങ്ങളുടെ മുദ്ര നിങ്ങടെ സൈറ്റില്‍ ഞങ്ങള്‍ പതിപ്പിക്കുന്നു. ജയ് ഹിന്ദ്.’ എന്നാണ് എസ്ഡിപിഐയുടെ സൈറ്റ് തുറന്നാല്‍ ചെഗുവേരയുടെയും അഭിമന്യുവിന്റെയും ചിത്രത്തോടൊപ്പം കാണാനാകുന്ന സന്ദേശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍