UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭാര്യയെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ലൈംഗിക ചൂഷണത്തിന് വിട്ടുകൊടുത്തു; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

ഭാര്യ ഇയാളെ എതിര്‍ത്തിരുന്നെങ്കിലും കുട്ടികളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചുമാണ് ഇയാള്‍ വ്യാപാരം നടത്തിയത്.

ഭാര്യയെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ലൈംഗിക ചൂഷണത്തിന് വിട്ടുകൊടുത്ത തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശി പിടയിലായി. ഓട്ടോ ഡ്രൈവറായ അബ്ദുള്‍സലാമിനെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. പലചരക്ക് കടയുടെ മറവിലാണ് ഇയാള്‍ ഭാര്യയെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ലൈംഗിക ചൂഷണത്തിന് വിട്ടുകൊടുത്തിരുന്നത്.

കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് പോലീസില്‍ കീഴടങ്ങാനെത്തിയ ഇയാളെ കോടതിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. സ്‌റ്റേഷനറി കടയുടെ മറവില്‍ പ്രത്യേക ക്യാബിന്‍ ഒരുക്കിയാണ് ഇയാള്‍ ഭാര്യയെ ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ചത്. പകല്‍ കടയില്‍ എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളോട് കരാര്‍ ഉറപ്പിച്ച് രാത്രിയിലാണ് ഇയാള്‍ 31 വയസ്സുള്ള ഭാര്യയെ വിട്ടുനല്‍കിയിരുന്നത്. രണ്ടായിരം രൂപ വരെ ഇയാള്‍ ഇതിനായി ഈടാക്കിയിരുന്നു. രാത്രി ഒമ്പത് മണിക്ക് ശേഷമായിരുന്നു ഇടപാടുകള്‍.

ഭാര്യ ഇയാളെ എതിര്‍ത്തിരുന്നെങ്കിലും കുട്ടികളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചുമാണ് ഇയാള്‍ വ്യാപാരം നടത്തിയത്. കഴിഞ്ഞ ബലിപെരുന്നാള്‍ ദിവസം സ്വന്തം വീട്ടിലെത്തിയ യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ ചന്തേര പോലീസില്‍ വിവരം അറിയിച്ചു. ഇവരുടെ പരാതിയില്‍ കേസെടുത്ത പോലീസ് അബ്ദുള്‍സലാമിനായുള്ള തെരച്ചില്‍ തുടരുന്നതിനിടെയാണ് ഇയാള്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങിയത്.

also read:“ക്യാമ്പിലേക്ക് കക്കൂസിന്റെ പണിയെടുക്കാന്‍ മണ്ണു മാന്തിയപ്പോള്‍ അമ്മമ്മയെ മാന്തിയെടുക്കുകയാണോ എന്നാണവന്‍ ചോദിച്ചത്”; ദുരന്തരാത്രിയെ ഓര്‍മിച്ച് കവളപ്പാറക്കാര്‍, ഇനി എങ്ങോട്ട് പോകും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍