UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാഴ്ചയില്‍ ഫ്രൂട്ടിക്കവര്‍; ഉള്ളില്‍ മദ്യം; വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ 48 പാക്കറ്റ് മദ്യമുണ്ടായിരുന്നു

ഫ്രൂട്ടിയുടേതിന് സമാനമായ കവറുകളില്‍ മദ്യവുമായി വിരാജ്‌പേട്ട സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തെന്ന് എക്‌സൈസ് സംഘം അറിയിച്ചു. എം എം അശോകനെയാണ്(46) അറസ്റ്റ് ചെയ്തത്.

പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ 48 പാക്കറ്റ് മദ്യമുണ്ടായിരുന്നു. ശ്രീകണ്ഠപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പയ്യാവൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവര്‍ക്ക് സംശയം തോന്നാത്ത വിധത്തിലായിരുന്നു കച്ചവടം.

മദ്യം ഫ്രൂട്ടിയുടെ കവറുകളില്‍ നിറച്ച ശേഷമാണ് ഇയാള്‍ വില്‍പ്പന നടത്തുക. പ്രിവന്റീവ് ഓഫീസര്‍മാരായ കെ പി പ്രമോദ്, എം വി അഷ്‌റഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എംഎം ഷഫീഖ്, അഖില്‍ ജോസ്, കേശവന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

also read:VIDEO-സിസ്റ്റര്‍ അഭയയുടെ ഒപ്പം നിന്ന സി. അനുപമ പോലും മൊഴിമാറ്റിയിരിക്കുന്നു; സഭയ്ക്കുള്ളിലെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്ന് സി. ലൂസി കളപ്പുരയ്ക്കല്‍/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍