UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല ദര്‍ശനത്തില്‍ നിന്നും പിന്മാറുന്നതല്ല, മടങ്ങിയെത്തുമെന്ന് മനിതി സംഘാംഗം അമ്മിണി

മറ്റൊരു ദിവസം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സുരക്ഷ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം എസ് പിയെ സന്ദര്‍ശിക്കും

ശബരിമല ദര്‍ശനത്തില്‍ നിന്നും താന്‍ പിന്മാറുന്നതല്ലെന്നും വീണ്ടും തിരികെ വരുമെന്നും മനിതി അംഗവും വയനാട് സ്വദേശിയുമായ കെ അമ്മിണി. പോലീസ് നിര്‍ബന്ധിച്ചിട്ടല്ല സ്വന്തം തീരുമാന പ്രകാരമാണ് ഇപ്പോള്‍ മടങ്ങുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കെ. അമ്മിണി, ഒരു ‘മനിതി’; ശബരിമല കയറുമെന്ന് പ്രഖ്യാപിച്ച ദളിത്‌-ആദിവാസി പ്രവര്‍ത്തക

നിലയ്ക്കലില്‍ നിന്നും മടങ്ങുന്ന അവര്‍ കോട്ടയം എസ് പി ഹിരശങ്കറിനെ സന്ദര്‍ശിക്കും. മറ്റൊരു ദിവസം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സുരക്ഷ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ എസ് പിയെ കാണുന്നത്. ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് താന്‍ ഇപ്പോള്‍ മടങ്ങുന്നതെന്നും അവിടം ഒരു കലാപഭൂമിയാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മനിതി സംഘത്തിലെ പതിനൊന്ന് അംഗങ്ങള്‍ ശബരിമലയിലെ പ്രതിഷേധത്തെ തുടര്‍ന്ന് സന്ദര്‍ശനം നടത്താതെ മടങ്ങിയിരുന്നു.

ഒടുവില്‍ മനിതി സംഘവും മടങ്ങി: പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് കാത്തിരുന്നത് ആറ് മണിക്കൂര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍