UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഎസ്ടിയും നോട്ട് നിരോധനവും വളര്‍ച്ചയെ തടഞ്ഞുവെന്ന് മന്‍മോഹന്‍ സിംഗ്

മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അബദ്ധങ്ങളായിരുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിംഗ്

വീണ്ടുവിചാരമില്ലാതെ നടപ്പാക്കിയ ചരക്ക് സേവന നികുതി(ജിഎസ്ടി), നോട്ടുനിരോധനം എന്നിവ രാജ്യത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. അസംഘടിത മേഖലകളെയും ചെറുകിട വ്യവസായങ്ങളെയുമാണ് ഇത് ഏറ്റവുമധികം ബാധിച്ചത്.

ഈ രണ്ട് മേഖലകളില്‍ നിന്നാണ് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 40 ശതമാനം ലഭിക്കുന്നത്. രാജ്യത്തെ 90 ശതമാനം ആളുകളും അസംഘടിത മേഘലയിലാണ് ജോലി ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളെടുത്തപ്പോള്‍ ഇത് കണക്കിലെടുത്തില്ല. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അബദ്ധങ്ങളായിരുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിംഗ് വിമര്‍ശിച്ചത്.

രാജ്യത്ത് നിലവിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളും നിരോധിച്ചത് ജനജീവിതത്തെ സാരമായി ബാധിച്ചു. ചരക്ക് സേവന നികുതി പൂര്‍ണ തോതില്‍ നടപ്പാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോഴുള്ള ചരക്ക് സേവന നികുതിയില്‍ ധാരാളം അപാകതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നോട്ടുനിരോധനം ആസൂത്രിതമായ കൊള്ളയടിക്കലും ചരിത്രപരമായ മണ്ടത്തരവുമാണെന്ന് നവംബറില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തിയിരുന്നു. നോട്ടുനിരോധനം മൂലം മൊത്ത ആഭ്യന്തര ഉല്‍പ്പാദനം രണ്ട് ശതമാനം കുറയുമെന്നും അദ്ദേഹം അന്ന് വിലയിരുത്തി. ഇതു ശരിയാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജിഡിപി നിരക്ക് ഏറ്റവും കുറഞ്ഞ് നിരക്കിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍