UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടൈം മാഗസിനില്‍ മോദിയെ വാഴ്ത്തി ലേഖനം എഴുതിയത് പ്രധാനമന്ത്രിയുടെ പഴയ പ്രചാരകന്‍

രണ്ടാഴ്ച മുമ്പായിരുന്നു മോദിക്കെതിരായ കവര്‍ ലേഖനം ടൈം പ്രസിദ്ധീകരിച്ചത്

ഇന്ത്യയുടെ വിഭജിക്കുന്നവന്‍ എന്ന് നരേന്ദ്രമോദിയെ വിശേഷിപ്പിച്ചതിന് പിന്നാലെ ടൈം മാഗസിനില്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി ലേഖനം എഴുതിയത് അദ്ദേഹത്തിന്റെ പഴയ പ്രചാരകന്‍. മോനോജ് ലാഡ്വയാണ് മറ്റൊരു പ്രധാനമന്ത്രിയ്ക്കും സാധ്യമാകാത്ത രീതിയില്‍ ഇന്ത്യയെ ചേര്‍ത്തുനിര്‍ത്തിയ ആളാണ് നരേന്ദ്രമോദിയെന്ന ലേഖനം ടൈം മാഗസിനില്‍ എഴുതിയത്.
2014 ല്‍ നരേന്ദ്രമോദിയുടെ പ്രചാരണത്തിനായി ഉണ്ടാക്കിയ ഗ്രൂപ്പില്‍ റിസര്‍ച്ച് അനാലിസിസ് ആന്റ് മെസേജി്ങ് ഡിവിഷന്റെ മേധാവിയിരുന്നു ഇദ്ദേഹം.

നരേന്ദ്രമോദി ഇന്ത്യയെ വിഭജിക്കുന്നവന്‍ എന്ന ലേഖനം ടൈം മാഗസിന്‍ കവറായിട്ടായിരുന്നു പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ മോദിയെ വാഴ്ത്തികൊണ്ട് എഴുതിയ ലേഖനം ഐഡിയ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ ആശയങ്ങളും, അഭിപ്രായങ്ങളും പ്രസിദ്ധീകരിക്കുന്ന ഭാഗമാണ് ഇത്. ലണ്ടന്‍ ആസ്ഥാനമായ ഇന്ത്യ ഇന്‍കോര്‍പറേറ്റഡ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവാണ് ഇപ്പോള്‍ മനോജ് ലാഡ്വ.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു ദിവസങ്ങള്‍ക്കുള്ളിലാണ് ടൈം മോദിയെ പ്രശംസിച്ച് ലേഖനം പ്രസിദ്ധീകരിച്ചത്. ശക്തമായതും പലപ്പോഴും ന്യായികരിക്കാന്‍ കഴിയാത്തതുമായ വിമര്‍ശനങ്ങള്‍ നേരിട്ടപ്പോഴും അഞ്ച് പതിറ്റാണ്ടിനിടയില്‍ ഇന്ത്യയെ ഇങ്ങനെ ചേര്‍ത്തുനിര്‍ത്തിയ പ്രധാനമന്ത്രിയുണ്ടായിട്ടില്ലെന്നാണ് ലേഖനത്തില്‍പറയുന്നത്.

അഴിമതിയിലായിരുന്ന ഇന്ത്യന്‍ ഭരണസംവിധാനത്തെ കണ്ടെത്തുകയാണ് മോദി തന്റെ ആദ്യ അഞ്ച് വര്‍ഷത്തില്‍ ചെയ്തതെന്നും ഇനി അദ്ദേഹത്തിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. മോദി തുടങ്ങിയ പല പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകാനിരിക്കുന്നതെയുള്ളു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിലെ എല്ലാ പ്രധാന ധനകാര്യ സ്ഥാപനങ്ങളും അംഗീകരിച്ചകതാണെന്നും ലേഖനം ആവശ്യപ്പെടുന്നു.
മോദി ആദ്യം പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് തന്നെ ടൈം മാഗസിന്‍ അദ്ദേഹത്തെ പുകഴ്തി ലേഖനം എഴുതിയിരുന്നു. പിന്നീട് പ്രധാനമന്ത്രിയായപ്പോഴും പ്രസിദ്ധീകരിച്ച ലേഖനവും മോദിയെ വാഴ്ത്തികൊണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് മോദി ഡിവൈഡര്‍ ഇന്‍ ചീഫ് എന്ന ലേഖനം ടൈം കവറില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ആതീഷ് തസീറായിരുന്നു ഈ ലേഖനം തയ്യാറാക്കിയത്.

read more:കൂടോത്രം, ബാധയൊഴിപ്പിക്കല്‍, വ്യാജ ചികിത്സ, സാമ്പത്തിക തട്ടിപ്പ്, കൊലപാതകങ്ങള്‍; പിന്നോട്ട് നടക്കുന്ന സാക്ഷര കേരളം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍