UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നവോത്ഥാന സമിതി: മനോരമയ്ക്ക് ഇത് വെള്ളാപ്പള്ളിയുടെ ‘വെളിപ്പെടുത്തല്‍’; മുഖ്യമന്ത്രിയുടെ തീരുമാനം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നവോത്ഥാന പരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നാണ് വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖ്യമന്ത്രിക്കെതിരായ വലിയൊരു ‘വെളിപ്പെടുത്തല്‍’ പൊക്കിക്കൊണ്ടു വന്നിരിക്കുകയാണ് മനോരമ ചാനല്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നവോത്ഥാന പരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നാണ് വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍. അതിന് ശേഷം യോഗം ചേര്‍ന്നിട്ടില്ലെന്നും വെള്ളാപ്പള്ളി ആലപ്പുഴ പാതിരപ്പള്ളിയില്‍ പറഞ്ഞിരുന്നു. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്നും അത് തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് കാരണമായെന്നും വെള്ളാപ്പള്ളി പറയുന്നു.

അതേസമയം മനോരമ പൊക്കിക്കൊണ്ടു വന്നിരിക്കുന്ന ഈ വെളിപ്പെടുത്തല്‍ മാര്‍ച്ചില്‍ തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. തെരഞ്ഞെടുപ്പ് കഴിയും വരെ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രചാരണ പരിപാടികള്‍ മുഖ്യമന്ത്രി വിലക്കിയതായാണ് മാര്‍ച്ച് 19ന് വാര്‍ത്ത വന്നത്. തിരുവനന്തപുരത്തു ചേര്‍ന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതി യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. അതിന് ഒരാഴ്ച മുമ്പ് നടക്കേണ്ടിയിരുന്ന ജില്ലാ റാലികള്‍ സംഘാടനത്തിലെ പാളിച്ച മൂലം ഉപേക്ഷിച്ചിരുന്നു.

ശബരിമല യുവതി പ്രവേശന വിഷയത്തെ തുടര്‍ന്നാണ് വിവിധ ഹൈന്ദവ സാമുദായിക സംഘടനകളെ ഉള്‍പ്പെടുത്തി നവോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപീകരിച്ചത്. സമിതിയുടെ നേതൃത്വത്തില്‍ വനിതാ മതിലും സൃഷ്ടിച്ചു. സമിതി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമായെന്നും ഇനി താന്‍ വേണ്ടെന്നും പറഞ്ഞ് മുഖ്യമന്ത്രി ജനുവരി 24ന് യോഗം അവസാനിപ്പിക്കുകയും ചെയ്തു. ഫെബ്രുവരി അഞ്ചിലെ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തതുമില്ല. മാര്‍ച്ച് 19ലെ യോഗത്തില്‍ മുഖ്യമന്ത്രി എത്തിയതാകട്ടെ നവോത്ഥാന വിഷയങ്ങള്‍ തെരഞ്ഞെടുപ്പു കഴിയും വരെ സമിതി നേതാക്കള്‍ മിണ്ടരുതെന്ന അഭ്യര്‍ത്ഥനയുമായാണ്. സമിതി രാഷ്ട്രീയ നിലപാട് എടുക്കേണ്ട. സമിതിയിലുള്ള സംഘടനകള്‍ക്ക് ആവശ്യമെങ്കില്‍ സ്വന്തം നിലപാട് എടുക്കാമെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

read more:ദളിത്‌ ഐഡന്റിറ്റിയില്‍ അഭിമാനമേയുള്ളൂ, പക്ഷേ ദളിത്‌ സംവിധായിക എന്ന് വിളിക്കുന്നവരുടെ ഇടുങ്ങിയ കാഴ്ചപ്പാട് എന്റെ പ്രശ്നമല്ല; റിക്ടര്‍ സ്‌കെയില്‍ 7.6 സംവിധായിക ജീവ/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍