UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ക്കും വേണ്ടത്ര വോട്ടില്ല; മാര്‍ത്തോമ്മാ ബിഷപ്പ് നാമനിര്‍ദ്ദേശ പട്ടിക അസാധുവായി

ഇത്‌ രണ്ടാം ദിവസമാണ് ആര്‍ക്കും ആവശ്യത്തിന് വോട്ട് നേടാന്‍ സാധിക്കാതെ പോയത്

മാര്‍ത്തോമ്മ സഭയില്‍ പുതിയ ബിഷപ്പുമാരെ തെരഞ്ഞെടുക്കാന്‍ തയ്യാറാക്കിയ നാമനിര്‍ദ്ദേശ പട്ടികയിലുള്ള ആര്‍ക്കും വേണ്ടത്ര വോട്ട് ലഭിക്കാതെ വന്നതോടെ പട്ടിക അസാധുവായി. പുതിയ എപ്പിസ്‌കോപ്പല്‍ നാമനിര്‍ദ്ദേശ സമിതി രൂപീകരിച്ച് പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചാല്‍ മാത്രമേ ഇനി തെരഞ്ഞെടുപ്പ് നടക്കൂ.

ഇത്‌ രണ്ടാം ദിവസമാണ് ആര്‍ക്കും ആവശ്യത്തിന് വോട്ട് നേടാന്‍ സാധിക്കാതെ പോയത്. പത്തനംതിട്ടയില്‍ ചേര്‍ന്ന പ്രത്യേക മണ്ഡല യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മേല്‍പ്പട്ട സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നാല് പേര്‍ക്കും ഏറ്റവും കുറഞ്ഞ വോട്ടായ 75 ശതമാനം നേടാന്‍ സാധിച്ചില്ല.

എപ്പിസ്‌കോപ്പല്‍ ബോര്‍ഡിനെതിരെ മുന്‍സിഫ് കോടതി നല്‍കിയ സ്‌റ്റേ ഉത്തരവ് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള മണ്ഡല യോഗം നടത്തിയത്.

also read:ഇന്ന് ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം; മതം, മതപരിവര്‍ത്തനം, ഏകമതം; ഗുരു പറയുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍