UPDATES

ട്രെന്‍ഡിങ്ങ്

മാത്യു ടി തോമസ് മന്ത്രിസഭയില്‍ നിന്നും പുറത്തേക്ക്; കൃഷ്ണന്‍കുട്ടി പകരം മന്ത്രിയാകും

രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രിയെ മാറ്റാന്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണയുണ്ടായിരുന്നു

മന്ത്രിപദം ഒഴിയണമെന്ന് മാത്യു ടി തോമസിനോട് ജെഡിഎസ് നേതൃത്വം നിര്‍ദ്ദേശിച്ചു. മന്ത്രിസ്ഥാനത്തെ ചൊല്ലി തര്‍ക്കമുണ്ടായതോടെയാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ടത്. ബംഗളൂരുവില്‍ ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായമുണ്ടായത്. നിര്‍ദ്ദേശം മാത്യു ടി തോമസ് അംഗീകരിച്ചിട്ടുണ്ട്.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍ കുട്ടി, സി കെ നാണു എന്നിവരാണ് ദേവഗൗഡയുമായുള്ള ചര്‍ച്ചക്കെത്തിയത്. ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയും ചര്‍ച്ചയില്‍ പങ്കെടുത്തു. മാത്യു ടി തോമസിനെ മാറ്റണമെന്ന് ജെഡിഎസ് എല്‍ഡിഎഫിനോട് ആവശ്യപ്പെടും. മാത്യു ടി തോമസിനെ മാറ്റുന്നതിനോട് മുഖ്യമന്ത്രി പിണറായി വിജയന് വിയോജിപ്പുണ്ടെങ്കിലും പാര്‍ട്ടിയുടെ ദേശീയ നേതൃത്വവും ഇടപെട്ട സാഹചര്യത്തില്‍ വഴങ്ങാനാണ് സാധ്യത. മാത്യു ടി തോമസിനെ മാറ്റുന്നതിനോട് പാര്‍ട്ടി നേതൃത്വത്തിനും വിയോജിപ്പുണ്ടായിരുന്നു. മന്ത്രിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയും മറ്റുമാണ് ഇതിന് കാരണം. എന്നാല്‍ കൃഷ്ണന്‍കുട്ടി വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിന് മുന്നില്‍ വഴങ്ങുകയായിരുന്നു.

രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രിയെ മാറ്റാന്‍ ധാരണയുണ്ടായിരുന്നതാണെന്ന് സി കെ നാണു പറഞ്ഞു. ഡാനിഷ് അലിയും ഇക്കാര്യം ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച മന്ത്രിയാണ് മാത്യു ടി തോമസ് എന്നും  എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശം അദ്ദേഹം അംഗീകരിച്ചതായും ഡാനിഷ് അലി വ്യക്തമാക്കി. മുന്‍ധാരണ അനുസരിച്ച് അദ്ദേഹത്തെ മാറ്റി ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. മാത്യു ടി തോമസിനെതിരെ കൃഷ്ണന്‍കുട്ടി ആരോപണങ്ങളും ഉന്നയിച്ചു.

മാത്യു ടി തോമസിനെയും ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. ഈ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കരുതെന്ന് നേതൃത്വം അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കെ സുരേന്ദ്രനെ ‘പൂട്ടി’ സര്‍ക്കാര്‍; ശബരിമല സന്നിധാനത്തെ ബിജെപി-ആര്‍ എസ് എസ് സമരം പൊളിയുന്നു?

പിണറായിയെ ‘വലിച്ചു താഴെ ഇടാന്‍’ കെല്‍പ്പുള്ള ഒരാള്‍; അവന്‍ വരുമോ?

കുറുവിലങ്ങാട് മഠത്തില്‍ നിന്നും കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിക്കുന്നു; ബിഷപ്പ് ഫ്രാങ്കോയുടെ ഇടപെടലെന്ന് ആരോപണം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍